ജ​നി​ത​കരോ​ഗനി​ർ​ണ​യ-​ചി​കി​ത്സ; സി​മ്പോ​സി​യം ജൂ​ബി​ലി​യി​ൽ
Saturday, August 19, 2017 11:43 AM IST
തൃ​​​ശൂ​​​ർ: ജൂ​​​ബി​​​ലി മി​​​ഷ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ജ​​​നി​​​ത​​​ക രോ​​​ഗ നി​​​ർ​​​ണ​​​യ-​​​ചി​​​കി​​​ത്സാ രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ദേ​​​ശീ​​​യ സി​​​മ്പോ​​​സി​​​യം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളാ​​​യ ഐ​​​സി​​​എം​​​ആ​​​ർ, എ​​​സ്ഇ​​​ആ​​​ർ​​​ബി, കെ​​​എ​​​സ‌്സി​​​എ​​​സ്ടി​​​ഇ എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സെ​​​പ്റ്റം​​​ബ​​​ർ 15, 16 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് സി​​​മ്പോ​​​സി​​​യം. ജൂ​​​ബി​​​ലി സെ​​​ന്‍റ​​​ർ ഫോ​​​ർ മെ​​​ഡി​​​ക്ക​​​ൽ റി​​​സേ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് സി​​​മ്പോ​​​സി​​​യം സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ​​​രാ​​​യ ഡോ. ​​​റീ​​​മ ദാ​​​ദ, ഡോ. ​​​ഹേ​​​മ പു​​​ര​​​ന്ത​​​രെ, ഡോ. ​​​കൗ​​​ശി​​​ക് മ​​​ണ്ഡ​​​ൽ, ഡോ. ​​​പ്ര​​​ജ്ഞ രം​​​ഗ​​​നാ​​​ഥ്, ഡോ. ​​​ശ​​​ങ്ക​​​ർ വി. ​​​ഹ​​​രി​​​ഹ​​​ര​​​ൻ, ഡോ. ​​​ര​​​മാ​​​ദേ​​​വി, ഡോ. ​​​ജ​​​യ​​​റാം എ​​​സ്. ക​​​ട​​​ന്ത​​​ലെ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ഞ്ചു സെ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

ചി​​​കി​​​ത്സാ-​​​ഗ​​​വേ​​​ഷ​​​ണ രം​​​ഗ​​​ത്തു​​​ള്ള 22 പേ​​​ർ അ​​​നു​​​ബ​​​ന്ധ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​നും www.jmmcri.org എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.