ജിഎസ്ടി ഉദ്യോഗസ്ഥർ ചമഞ്ഞ് പ്ലൈ​വു​ഡ് ലോ​റി ത​ട​ഞ്ഞ വ്യാ​പാ​രി​ക​ൾ അ​റ​സ്റ്റി​ൽ
Saturday, August 19, 2017 11:43 AM IST
പു​​​തു​​​ക്കാ​​​ട്: ചരക്കു സേവന നികുതി (ജിഎസ്ടി) വകുപ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ച​​​മ​​​ഞ്ഞ് പ്ലൈ​​​വു​​​ഡ് ലോ​​​റി ത​​​ട​​​ഞ്ഞ മൂ​​​ന്ന് വ്യാ​​​പാ​​​രി​​​ക​​​ളെ പു​​​തു​​​ക്കാ​​​ട് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി പാ​​​ലി​​​യേ​​​ക്ക​​​ര ടോ​​​ൾ പ്ലാ​​​സ​​​യ്ക്കു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പെ​​​രു​​​മ്പാ​​​വൂ​​​രി​​​ലെ പ്ലൈ​​​വു​​​ഡ് വ്യാ​​​പാ​​​രി​​​ക​​​ൾ ത​​​മ്മി​​​ലു​​ള്ള ത​​​ർ​​​ക്ക​​​മാ​​​ണ് സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

പെ​​​രു​​​മ്പാ​​വൂ​​​ർ സോ​​​മി​​​ൽ ആ​​​ൻ​​​ഡ് പ്ലൈ​​​വു​​​ഡ് മാ​​​നു​​​ഫാ​​​ക്ച​​​റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​യ മൂ​​​ന്നു​​​പേ​​​രെ​​​യാ​​​ണ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ബി​​​ല്ലി​​​ൽ കൃ​​​ത്രി​​​മം ഉ​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ലോ​​​റി ത​​​ട​​​ഞ്ഞ​​​ത്.

ലോ​​​റി ഡ്രൈ​​​വ​​​ർ ത​​​മി​​​ഴ്നാ​​​ട് തൃ​​​ക്ക​​​നോ​​​ട് സ്വ​​​ദേ​​​ശി സു​​​ന്ദ​​​ര വ​​​ടി​​​വേ​​​ലു​​​വി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. പെ​​​രു​​​മ്പാ​​വൂ​​​രി​​​ൽ​​​നി​​​ന്നു ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലേ​​​ക്കു പ്ലൈ​​​വു​​​ഡ് കൊ​​​ണ്ടു​​പോ​​​യി​​​രു​​​ന്ന ലോ​​​റി ടോ​​​ൾ പ്ലാ​​​സ​​​യി​​​ൽ ത​​​ട​​​ഞ്ഞ​​​തി​​​നു​​​ശേ​​​ഷം ഇ​​​വ​​​ർ ബി​​​ൽ കാ​​​ണി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ബി​​​ൽ വ്യാ​​​ജ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ് ലോ​​​റി ഇ​​​വ​​​ർ തി​​​രി​​​ച്ചു​​​കൊ​​​ണ്ടു​​പോ​​​യി. ഇ​​​തി​​​നി​​​ടെ സം​​​ഭ​​​വം ഡ്രൈ​​​വ​​​ർ ഉ​​​ട​​​മ​​​യെ അ​​​റി​​​യി​​​ച്ചു.


ഉ​​​ട​​​മ പു​​​തു​​​ക്കാ​​​ട് പോ​​​ലീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്നു കൊ​​​ട​​​ക​​​ര​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ഹൈ​​​വേ പോ​​​ലീ​​​സ് ലോ​​​റി​​​യും വ്യാ​​​പാ​​​രി​​​ക​​​ളെ​​​യും പി​​​ടി​​​കൂ​​​ടി​​​യ​​​ത്. വ്യാ​​​പാ​​​രി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി പെ​​​രു​​​മ്പാ​​​വൂ​​​രി​​​ലെ വ്യാ​​​പാ​​​രി​​​ക​​​ൾ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പു​​​തു​​​ക്കാ​​​ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു. അ​​​റ​​​സ്റ്റ് ചെ​​​യ്ത പ്ര​​​തി​​​ക​​​ളെ പി​​​ന്നീ​​​ട് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടു. സ​​​മാ​​​ന രീ​​​തി​​​യി​​​ൽ ഒ​​​രു​​​മാ​​​സം മു​​​മ്പ് വ്യാ​​​പാ​​​രി​​​ക​​​ൾ മ​​​റ്റൊ​​​രു ലോ​​​റി ത​​​ട്ടി​​​ക്കൊ​​​ണ്ടു​​പോ​​​യ​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.