22 നു ദേശീയ ബാങ്ക് പണിമുടക്ക്
22 നു ദേശീയ ബാങ്ക് പണിമുടക്ക്
Friday, August 18, 2017 2:25 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ബാ​​ങ്ക് യൂ​​ണി​​യ​​നു​​ക​​ളു​​ടെ ഐ​​ക്യ​​വേ​​ദി​​യാ​​യ യു​​ണൈ​​റ്റ​​ഡ് ഫോ​​റം ഓ​​ഫ് ബാ​​ങ്ക് യൂ​​ണി​​യ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ(​​യു​​എ​​ഫ്ബി) ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​ർ 22 നു ​​പ​​ണി​​മു​​ട​​ക്കു​​മെ​​ന്ന് സം​​യു​​ക്ത സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

ജ​​ന​​വി​​രു​​ദ്ധ ബാ​​ങ്കിം​​ഗ് പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ ഉ​​പേ​​ക്ഷി​​ക്കു​​ക, ബാ​​ങ്ക് സ്വ​​കാ​​ര്യ​​വ​​ത്ക​​ര​​ണ ല​​യ​​ന നീ​​ക്ക​​ങ്ങ​​ൾ പി​​ൻ​​വ​​ലി​​ക്കു​​ക, കോ​​ർ​​പ​​റേ​​റ്റ് കി​​ട്ടാ​​ക്ക​​ട​​ങ്ങ​​ൾ എ​​ഴു​​തി​​ത്ത​​ള്ള​​രു​​ത്, മനഃപൂർവം വാ​​യ്പാ കു​​ടി​​ശി​​ക വ​​രു​​ത്തു​​ന്ന​​ത് ക്രി​​മി​​ന​​ൽ കു​​റ്റ​​മാ​​ക്കു​​ക, ബാ​​ങ്ക്സ് ബോ​​ർ​​ഡ് ബ്യൂ​​റോ പി​​രി​​ച്ചു​​വി​​ടു​​ക, വ​​ർ​​ധി​​പ്പി​​ച്ച സേ​​വ​​ന നി​​ര​​ക്കു​​ക​​ൾ കു​​റ​​യ്ക്കു​​ക, തുടങ്ങിയ വയാണ് ആവശ്യ ങ്ങൾ.


ജ​​ന​​വി​​രു​​ദ്ധ പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് യു​​എ​​ഫ്ബി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഒ​​രു ല​​ക്ഷം ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​രും ഓ​​ഫീ​​സ​​ർ​​മാ​​രും സെ​​പ്റ്റം​​ബ​​ർ 15 ന് ​​പാ​​ർ​​ല​​മെ​​ന്‍റി​​ലേ​​ക്ക് മാ​​ർ​​ച്ച് ന​​ട​​ത്തു​​മെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.