ഓണക്കാലത്ത് കെ​എ​സ്ആ​ര്‍​ടി​സി കൂ​ടു​ത​ല്‍ സ​ർ​വീ​സ് ന​ട​ത്തും
ഓണക്കാലത്ത് കെ​എ​സ്ആ​ര്‍​ടി​സി കൂ​ടു​ത​ല്‍ സ​ർ​വീ​സ് ന​ട​ത്തും
Friday, August 18, 2017 2:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ക്കാ​​​ല​​​ത്ത് ഓ​​​ഗ​​​സ്റ്റ് 30 മു​​​ത​​​ല്‍ സെ​​​പ്റ്റം​​​ബ​​​ർ 12 വ​​​രെ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി കൂ​​​ടു​​​ത​​​ല്‍ അ​​​ന്ത​​​ര്‍ സം​​​സ്ഥാ​​​ന സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ന​​​ട​​​ത്തും. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് മൈ​​​സൂ​​രു/​​​ബം​​​ഗ​​​ളൂ​​​രു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും തി​​​രി​​​ച്ചും സ​​​ര്‍​വീ​​​സു​​​ണ്ടാ​​​വും. യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ഓ​​​ണ്‍​ലൈ​​​നി​​​ല്‍ റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​വും.

ഓ​​​ഗ​​​സ്റ്റ് 30 മു​​​ത​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ മൂ​​​ന്നു​​​വ​​​രെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കും സെ​​​പ്റ്റം​​​ബ​​​ർ നാ​​​ല്, അ​​​ഞ്ച്, ഒ​​​മ്പ​​​ത്, 11 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു​​​മാ​​​ണു സ​​​ർ​​​വീ​​​സു​​​ക​​​ൾ. കോ​​​ഴി​​​ക്കോ​​​ട്, എ​​​റ​​​ണാ​​​കു​​​ളം, ക​​​ണ്ണൂ​​​ര്‍, പ​​​യ്യ​​​ന്നൂ​​​ര്‍, സു​​​ല്‍​ത്താ​​​ന്‍ ബ​​​ത്തേ​​​രി, തൃ​​​ശൂ​​​ര്‍, കോ​​​ട്ട​​​യം, ത​​​ല​​​ശേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും തി​​​രി​​​ച്ചു​​​മാ​​​ണ് സ​​​ർ​​​വീ​​​സു​​​ക​​​ൾ. യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്ക​​​നു​​​സ​​​രി​​​ച്ച് ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഏ​​​തു സ​​​മ​​​യ​​​ത്തും സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നു പ്ര​​​ത്യേ​​​ക സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


നി​​​ല​​​വി​​​ല്‍ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ന​​​ട​​​ത്തു​​​ന്ന ബം​​​ഗ​​​ളൂ​​​രു, കൊ​​​ല്ലൂ​​​ര്‍, മൂ​​​കാം​​​ബി​​​ക, നാ​​​ഗ​​​ര്‍കോ​​​വി​​​ല്‍ ​തെ​​​ങ്കാ​​​ശി, കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍, മം​​​ഗ​​​ലാ​​​പു​​​രം, ക​​​ന്യാ​​​കു​​​മാ​​​രി, മൈ​​​സൂ​​​ര്‍, മ​​​ധു​​​ര, പ​​​ള​​​നി, വേ​​​ളാ​​​ങ്ക​​​ണ്ണി, ഊ​​​ട്ടി എ​​​ന്നീ സ​​​ര്‍​വീ​​​സു​​​ക​​​ള്‍ മു​​​ട​​​ക്ക​​​മി​​​ല്ലാ​​​തെ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ക്ര​​​മീ​​​ക​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്. www.ksrtconline.com മു​​​ഖേ​​​ന ബു​​​ക്കിം​​​ഗ് ന​​​ട​​​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.