നീ​തി​ഞാ​യ​ർ ആ​ച​ര​ണം നാ​ളെ
Friday, August 18, 2017 1:09 PM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​രെ പ​​​ട്ടി​​​ക​​​ജാ​​​തി ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ നാ​​​ളെ നീ​​​തി​​​ഞാ​​​യ​​​ർ ആ​​​ച​​​ര​​​ണ​​​വും റാ​​​ലി​​​യും ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​തി​​​രൂ​​​പ​​​താ വി​​​കാ​​​രി​ ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ജോ​​​സ​​​ഫ് മു​​​ണ്ട​​​ക​​​ത്തി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​നു ച​​​ങ്ങ​​​നാ​​​ശേ​​​രി റെ​​​യി​​​ൽ​​​വേ ബൈ​​​പാ​​​സ് ജം​​​ഗ്ഷ​​​നി​​​ൽ​​​നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന റാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ ​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. അ​​​ര​​​മ​​​ന​​​പ്പ​​​ടി, സെ​​​ൻ​​​ട്ര​​​ൽ ജം​​​ഗ്ഷ​​​ൻ വ​​​ഴി റാ​​​ലി പെ​​​രു​​​ന്ന ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ൽ സ​​​മാ​​​പി​​​ക്കും.

തു​​​ട​​​ർ​​​ന്നു പെ​​​രു​​​ന്ന ബ​​​സ് സ്റ്റാ​​​ൻ​​​ഡ് മൈ​​​താ​​​നി​​​യി​​​ൽ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​നം ആ​​ന്‍റോ ആ​​​ന്‍റ​​​ണി എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ക്കും.


വി​​​കാ​​​രി ​ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ജോ​​​സ​​​ഫ് മു​​​ണ്ട​​​ക​​​ത്തി​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജ​​​സ്റ്റി​​​ൻ കാ​​​യം​​​കു​​​ള​​​ത്തു​​​ശേ​​​രി, സി.​​​എ​​​ഫ്. തോ​​​മ​​​സ് എം​​​എ​​​ൽ​​​എ, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​സോ​​​ണി ക​​​ണ്ട​​​ങ്ക​​​രി, ഡി​​​സി​​​എം​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യിം​​​സ് ഇ​​​ല​​​വു​​​ങ്ക​​​ൽ, പി​​​ആ​​​ർ​​​ഒ ജോ​​​ജി ചി​​​റ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വി​​​വി​​​ധ ഫൊ​​​റോ​​​ന​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വി​​​ശ്വാ​​​സി​​​ക​​​ൾ റാ​​​ലി​​​യി​​​ൽ അ​​​ണി​​​ചേ​​​രും. റാ​​​ലി​​​യി​​​ലും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ എ​​​സ്ബി ഹൈ​​​സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ലോ ബൈ​​​പാ​​​സ് റോ​​​ഡ​​​രു​​​കി​​​ലോ പാ​​​ർ​​​ക്ക് ചെ​​​യ്യാം. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ജ​​​സ്റ്റി​​​ൻ കാ​​​യം​​​കു​​​ള​​​ത്തു​​​ള​​​ശേ​​​രി, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ.​​​സോ​​​ണി ക​​​ണ്ട​​​ങ്ക​​​രി, പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യിം​​​സ് ഇ​​​ല​​​വു​​​ങ്ക​​​ൽ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.