ബ്രോക്കൺ സർവീസ് ഉത്തരവ് കോടതി റദ്ദാക്കി
ബ്രോക്കൺ സർവീസ് ഉത്തരവ് കോടതി റദ്ദാക്കി
Friday, August 18, 2017 1:00 PM IST
കോ​​ട്ട​​യം: എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ലെ​​യും കോ​​ള​​ജു​​ക​​ളി​​ലെ​​യും അ​​ധ്യാ​​പ​​ക​​രു​​ടെ പൂ​​ർ​​വ​​കാ​​ല ബ്രോ​​ക്ക​​ൺ സ​​ർ​​വീ​​സ് പെ​​ൻ​​ഷ​​ന് പ​​രി​​ഗ​​ണി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ് ഹൈ​​ക്കോ​​ട​​തി റ​​ദ്ദാ​​ക്കി.

പ്രൈ​​വ​​റ്റ് സ്കൂ​​ൾ ഗ്രാ​​ജു​​വേ​​റ്റ് ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി​​ബി ആ​​ന്‍റ​​ണി, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​ധീ​​ർ ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​ർ ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ലാ​​ണു കോ​​ട​​തി ഉ​​ത്ത​​ര​​വ്. ഉ​​ത്ത​​ര​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ര​​ണ്ടു​​വ​​ർ​​ഷ​​മാ​​യി പെ​​ൻ​​ഷ​​ൻ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ വെ​​ട്ടി​​ക്കു​​റ​​ച്ച​​വ​​രു​​ടെ പെ​​ൻ​​ഷ​​ൻ പു​​ന​​ർ​​നി​​ർ​​ണ​​യി​​ച്ച് മൂ​​ന്നു മാ​​സ​​ത്തി​​നു​​ള്ളി​​ൽ ന​​ൽ​​കാ​​നും വ​​രും​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ വി​​ര​​മി​​ക്കു​​ന്ന​​വ​​ർ​​ക്കു റ​​ദ്ദാ​​ക്കി​​യ സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പെ​​ൻ​​ഷ​​ൻ വെ​​ട്ടി​​ക്കു​​റ​​ച്ചാ​​ൽ അ​​വ​​ർ​​ക്ക് യ​​ഥാ​​കാ​​ലം കോ​​ട​​തി​​യെ സ​​മീ​​പി​​ക്കാ​​മെന്നും ഉ​​ത്ത​​ര​​വാ​​യി.


കോടതി​​യു​​ടെ വി​​ധി അം​​ഗീ​​ക​​രി​​ച്ചു​​കൊ​​ണ്ട് വെ​​ട്ടി​​ക്കു​​റ​​ച്ച പെ​​ൻ​​ഷ​​ൻ എ​​ത്ര​​യും വേ​​ഗം ന​​ൽ​​ക​​ണ​​മെ​​ന്നു സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി​​ബി ആ​​ന്‍റ​​ണി തെ​​ക്കേ​​ട​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടി​​യ പി​​ജി​​ടി​​എ സം​​സ്ഥാ​​ന നി​​ർ​​വാ​​ഹ​​ക സ​​മി​​തി യോ​​ഗം സ​​ർ​​ക്കാ​​രി​​നോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചു. സു​​ധീ​​ർ ച​​ന്ദ്ര​​ൻ, സ​​ൽ​​മോ​​ൻ സി. ​​കു​​ര്യ​​ൻ, കെ.​​ജി. തോ​​മ​​സ്, കെ. ഷ​​ഫീ​​ൽ, ​​ര​​ശ്മി എം. ​​തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.