രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നവജാതശിശുക്കൾ ആരോഗ്യവതികൾ
Thursday, August 17, 2017 1:19 PM IST
കൊ​ച്ചി: രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ അ​ഞ്ചു മാ​സ​ത്തെ സ​ങ്കീ​ർ​ണ ചി​കി​ത്സ​ക​ൾ​ക്കു​ശേ​ഷം ആ​രോ​ഗ്യ​ത്തോ​ടെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. 22 ആ​ഴ്ച​ക​ൾ മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ കു​ഞ്ഞു​ങ്ങ​ൾ പി​റ​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ക്കാ​ല​മാ​യി ഐ.​വി.​എ​ഫ്. ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഗ​ർ​ഭ​ധാ​ര​ണം ന​ട​ന്ന​ത്. ഇ​രു​പ​താ​മ​ത്തെ ആ​ഴ്ച​യി​ൽ അ​മ്മ​യു​ടെ ഗ​ർ​ഭ​പാ​ത്രം താ​ഴ്ന്നു വ​രു​ന്ന​താ​യി ക​ണ്ടെ ത്തി. ​ഇ​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി​യെ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തു. ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​വി. പി. ​പൈ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ര​ണ്ടു കു​ഞ്ഞു​ങ്ങ​ളെ​യും പു​റ​ത്തെ​ടു​ത്തു. ഈ ​സ​മ​യം കു​ഞ്ഞു​ങ്ങ​ളു​ടെ ശ​രീ​ര​ഭാ​രം കേ​വ​ലം 452 ഉം 505 ​ഉം ഗ്രാം ​മാ​ത്ര​മാ​യി​രു​ന്നു.


കു​ഞ്ഞു​ങ്ങ​ളു​ടെ പ​രി​ച​ര​ണം നിയോ​നേറ്റോ​ള​ജി​സ്റ്റ് ഡോ. ​മ​ധു ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഏ​റ്റെ​ടു​ത്തു. ആ​ദ്യ 100 ദി​വ​സ​ങ്ങ​ൾ കു​ഞ്ഞു​ങ്ങ​ൾ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്. ഏ​ക​ദേ​ശം അ​ഞ്ചു മാ​സ​ത്തെ പ​രി​ച​ര​ണ​ത്തി​നു​ശേ​ഷ​മാ​ണ് കു​ഞ്ഞു​ങ്ങ​ളെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.