അ​ൽ​ഫോ​ൻ​സാ​മ്മ സു​വി​ശേ​ഷ​ മൂ​ല്യ​ങ്ങ​ളി​ൽ ജീ​വി​ച്ചു​: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
അ​ൽ​ഫോ​ൻ​സാ​മ്മ സു​വി​ശേ​ഷ​ മൂ​ല്യ​ങ്ങ​ളി​ൽ  ജീ​വി​ച്ചു​: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Thursday, July 27, 2017 12:52 PM IST
ഭ​​ര​​ണ​​ങ്ങാ​​നം: അ​​ൽ​​ഫോ​​ൻ​​സാ​​മ്മ സു​​വി​​ശേ​​ഷ​​മൂ​​ല്യ​​ങ്ങ​​ളി​​ൽ ജീ​​വി​​ച്ചാ​​ണു വി​​ശു​​ദ്ധ​​യാ​​യ​​തെ​​ന്നും അ​​വ പ​​രി​​ശീ​​ലി​​ച്ച​​ത് കു​​ടും​​ബ​​ത്തി​​ൽ​​നി​​ന്നാ​​ണെ​​ന്നും കോ​​ത​​മം​​ഗ​​ലം ബിഷപ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ. അ​​ത്ത​​രം പ​​രി​​ശീ​​ല​​നം ഇ​​ന്ന് ആ​​വ​​ശ്യ​​മാ​​ണ്. ഭ​​ര​​ണ​​ങ്ങാ​​നം തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്. വി​​ശു​​ദ്ധ സ​​ഹ​​ന​​ത്തി​​ന്‍റെ മാ​​ലാ​​ഖ​​യാ​​യി​​രു​​ന്നു​​വെ​​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ഇ​​ട​​വ​​ക ദേ​​വാ​​ല​​യ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ചു വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തി. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ വി​​ശു​​ദ്ധ​​യാ​​ണെ​​ന്നും അ​​വ​​രെ അ​​നു​​ക​​രി​​ക്കാ​​ൻ എ​​ളു​​പ്പ​​മാ​​ണെ​​ന്നും ബി​​ഷ​​പ് പ​​റ​​ഞ്ഞു. അ​ദ്ഭു​​ത​​ങ്ങ​​ളു​​ടെ ആ​​ത്മീ​​യ​​ത​​യും കു​​രി​​ശി​​ന്‍റെ ആ​​ത്മീ​​യ​​ത​​യും സു​​വി​​ശേ​​ഷ​​ത്തി​​ലു​​ണ്ട്. കു​​രി​​ശി​​ന്‍റെ ആ​​ത്മീ​​യ​​ത ഉ​​ൾ​​ക്കൊ​​ള്ള​​ണം. ന​​മ്മു​​ടെ ജീ​​വി​​ത​​ങ്ങ​​ൾ മ​​നു​​ഷ്യ​​രു​​ടെ ഇ​​ട​​യി​​ലും ദൈ​​വ​​സ​​ന്നി​​ധി​​യി​​ലും സ്വീ​​കാ​​ര്യ​​മാ​​കാ​​ൻ കു​​രി​​ശി​​ന്‍റെ ആ​​ത്മീ​​യ​​ത അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ​​പ്പോ​​ലെ ന​​മു​​ക്കു വേ​​ണം- അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​യ ജ​​പ​​മാ​​ല​​പ്ര​​ദ​​ക്ഷി​​ണം പ​​ള്ളി​​യി​​ൽ​​നി​​ന്ന് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ജീ​​വി​​ച്ച് മ​​രി​​ച്ച ഭ​​ര​​ണ​​ങ്ങാ​​നം ക്ലാ​​ര​​മ​​ഠ​​ത്തി​​ലേ​​ക്കു ന​​ട​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.