ഓ​ണവി​പ​ണി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ ക​ണ്‍​സ്യൂ​മ​​ര്‍​ ഫെ​ഡി​ന് 60 കോ​ടി
Thursday, July 27, 2017 12:03 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ക്കാ​​​ല​​​ത്തെ വി​​​ല​​​ക്ക​​​യ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ ക​​​ണ്‍​സ്യൂ​​​മ​​​ര്‍​ഫെ​​​ഡി​​​ന് 60 കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍ അ​​​റി​​​യി​​​ച്ചു.

നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ സ​​​ബ്‌​​​സി​​​ഡി​​​യോ​​​ടെ, ക​​​ണ്‍​സ്യൂ​​​മ​​​ര്‍​ഫെ​​​ഡി​​​ന്‍റെ ത്രി​​​വേ​​​ണി​​​ക​​​ള്‍, നീ​​​തി​​​സ്റ്റോ​​​റു​​​ക​​​ള്‍, സ​​​ഹ​​​ക​​​ര​​​ണ വി​​​പ​​​ണ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍, ഓ​​​ണ​​​ച്ചന്ത​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ വ​​​ഴി വി​​​ല്‍പ​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ണു പ​​​ണം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഇ​​​തി​​​നാ​​​യി 40 കോ​​​ടി രൂ​​​പ മു​​​ന്‍​കൂ​​​റാ​​​യി അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.


സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ക​​​ണ്‍​സ്യൂ​​​മ​​​ര്‍​ഫെ​​​ഡ് വ​​​ഴി സ​​​ഹ​​​ക​​​ര​​​ണ ഓ​​​ണം വി​​​പ​​​ണി ഓഗസ്റ്റ് 20 മു​​​ത​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ മൂ​​​ന്നു​​​വ​​​രെ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

13 ഇ​​​നം നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ല്‍ നി​​​ന്നും 30 ശ​​​ത​​​മാ​​​നം വി​​​ല കു​​​റ​​​ച്ച് 3500 വി​​​പ​​​ണ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.