ജിഎസ്ടി: വ്യാപാരമേഖല നട്ടംതിരിയുന്നുവെന്ന് ടാക്സ് കൺസൾട്ടന്‍റ്സ് അസോസിയേഷൻ
ജിഎസ്ടി: വ്യാപാരമേഖല നട്ടംതിരിയുന്നുവെന്ന് ടാക്സ് കൺസൾട്ടന്‍റ്സ് അസോസിയേഷൻ
Thursday, July 27, 2017 12:03 PM IST
കോ​​ട്ട​​യം: ജി​​എ​​സ്ടി ന​​ട​​പ്പാ​​ക്കി ഒ​​രു​​മാ​​സ​​മാ​​യി​​ട്ടും തു​​ട​​രു​​ന്ന സാ​​ങ്കേ​​തി​​ക​ സം​​വി​​ധാ​​ന​​ങ്ങ​​ളി​​ലെ പി​​ഴ​​വു​​ക​​ൾ വ്യാ​​പാ​​ര​​മേ​​ഖ​​ല​​യെ വ​​ല​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു ടാ​​ക്സ് ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ. ജി​​എ​​സ്ടി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ല്ലാ നെ​​റ്റ്‌​വ​​ർ​​ക്കു​​ക​​ളും നി​​ര​​ന്ത​​രം പ്ര​​വ​​ർ​​ത്ത​​ന​​ര​​ഹി​​ത​​മാ​​കു​​ന്ന​​തു വ്യാ​​പാ​​രി​​ക​​ളെ​​യും ടാ​​ക്സ് ക​​ണ്‍​സ​​ൾ​​ട്ട​​ന്‍റു​​മാ​​രെ​​യും ബു​​ദ്ധി​​മു​​ട്ടി​​ലാ​​ക്കി​​യി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഡി​​സം​​ബ​​ർ 31 വ​​രെ ട്ര​​യ​​ൽ റ​​ണ്‍ ആ​​യി ക​​ണ​​ക്കാ​​ക്കാ​​ൻ ജി​​എ​​സ്ടി കൗ​​ണ്‍​സി​​ലി​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്ത​​ണ​​മെ​​ന്ന് അ​​സോ​​സി​​യേ​​ഷ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​സോ​​സി​​യേ​​ഷ​​ൻ ജി​​ല്ല​​ക​​ളി​​ൽ ന​​ട​​ത്തി​​യ പ​​ഠ​​ന​​യാ​​ത്ര​​യു​​ടെ സ​​മാ​​പ​​ന​​വും ദ്വി​​ദി​​ന പ​​ഠ​​ന​​സ​​ഭ​​യും 29, 30 തി​​യ​​തി​​ക​​ളി​​ൽ ഭ​​ര​​ണ​​ങ്ങാ​​നം ഓ​​ശാ​​ന മൗ​​ണ്ടി​​ൽ ന​​ട​​ക്കും. ജി​​എ​​സ്ടി കൗ​​ണ്‍​സി​​ൽ മു​​ൻ​​ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. കേ​​ര​​ള​​ത്തി​​ലെ സി​​ജി​​എ​​സ്ടി ക​​മ്മീ​​ഷ​​ണ​​ർ (ഓ​​ഡി​​റ്റ്) മു​​ഹ​​മ്മ​​ദ് യൂ​​സ​​ഫ് ഐ​​ആ​​ർ​​എ​​സ് മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എ.​​എ​​ൻ. പു​​രം ശി​​വ​​കു​​മാ​​ർ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം.​​ആ​​ർ. മ​​ണി​​ക​​ണ്ഠ​​ൻ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് ഫി​​ലി​​പ്പോ​​സ്, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സി.​​പി. തോ​​മ​​സ്, പി.​​ആ​​ർ. രാ​​ജ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.