ഡോ. ​​​രാ​​​ജേ​​​ന്ദ്ര​​​കു​​​മാറിന് സ്വീ​​​ക​​​ര​​​ണം
ഡോ. ​​​രാ​​​ജേ​​​ന്ദ്ര​​​കു​​​മാറിന് സ്വീ​​​ക​​​ര​​​ണം
Monday, July 24, 2017 11:55 AM IST
കൊ​​​ച്ചി: ഹ​​​രി​​​യാ​​​ന ദീ​​​ൻ​​​ബ​​​ന്ധു ഛോട്ടാ​​​റാം സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി സ്ഥാ​​​ന​​​മേ​​​റ്റ മ​​​ല​​​യാ​​​ളി ഡോ. ​​​രാ​​​ജേ​​​ന്ദ്ര​​​കു​​​മാ​​​ർ അ​​​നാ​​​യ​​​ത്തി​​​ന് കേ​​​ര​​​ള മാ​​​സ്റ്റ​​​ർ പ്രി​​​ന്‍റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​എം​​​പി​​​എ) സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി.

അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ 39-ാം വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗ​​​ത്തോ​​ടും കു​​ടും​​ബ​​സം​​ഗ​​മ​​ത്തോ​​ടും അ​​നു​​​ബ​​​ന്ധി​​​ച്ച് ചേ​​​ർ​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ദ​​​രി​​​ച്ച​​​ത്. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യാ​​​ഥി​​​തി​​​യാ​​​യ കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ഫി​​​ഷ​​​റീ​​​സ് ആ​​​ൻ​​​ഡ് ഓ​​​ഷ്യ​​​ൻ സ്റ്റ​​​ഡീ​​​സ് (കു​​​ഫോ​​​സ്) വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​എ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തെ പൊ​​​ന്നാ​​​ട അ​​​ണി​​​യി​​​ച്ചു. കെ​​എം​​​പി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്. സ​​​ജി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഓ​​​ൾ ഇ​​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് മാ​​​സ്റ്റ​​​ർ പ്രി​​​ന്‍റേ​​ഴ്സ് ട്ര​​​ഷ​​​റ​​​ർ ഒ. ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ജി. ​​​രാ​​​ജേ​​​ഷ്, മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജി. ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ, എ​​​ഡി​​​റ്റ​​​ർ രാ​​​ജു എ​​​ൻ. കു​​​ട്ടി, പ്ര​​​ദീ​​​പ് കു​​​ള​​​ക്ക​​​ട എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.