പുളി പറിക്കാന്‍ കയറിയ വിദ്യാര്‍ഥി മരത്തില്‍നിന്ന് വീണു മരിച്ചു
പുളി പറിക്കാന്‍ കയറിയ വിദ്യാര്‍ഥി മരത്തില്‍നിന്ന് വീണു മരിച്ചു
Monday, July 24, 2017 11:48 AM IST
ചാ​രും​മൂ​ട്: പു​ളി​മ​ര​ത്തി​ല്‍ നി​ന്നും വീ​ണ് വി​ദ്യാ​ര്‍ഥി മ​രി​ച്ചു. താ​മ​ര​ക്കു​ളം​പേ​രൂ​ര്‍ക്കാ​രാ​ഴ്മ ആ​ലു​വി​ള വ​ട​ക്ക​തി​ല്‍ രാ​ജേ​ന്ദ്ര​ന്റെ മ​ക​ന്‍ അ​ന​ന്ദു രാ​ജ് (21) ആ​ണ് മ​രി​ച്ച​ത്.​ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് സ​മീ​പ​മു​ള്ള പാ​ല​യ്ക്ക​ല്‍ വ​യ​ലി​ന് അ​രി​കി​ലു​ള്ള പു​ളി​മ​ര​ത്തി​ല്‍ പു​ളി പ​റി​ക്കു​ന്ന​തി​നി​ട​യി​ല്‍ ക​മ്പ് ഒ​ടി​ഞ്ഞ് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ള്‍ നോ​ക്കി നി​ല്‍ക്കെ​യാ​ണ് അ​പ​ക​ടം.​ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ,പി​ന്നീ​ട് തി​രു​വ​ല്ല​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വെ​ച്ചൂ​ച്ചി​റ ഗ​വ.​പോ​ളി​ടെ​ക്‌​നി​ക്ക് പ​ഠ​നം ക​ഴി​ഞ്ഞ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ പി​എ​സ്‌​സി കോ​ച്ചിം​ഗി​ന് പോ​വു​ക​യാ​യി​രു​ന്നു. അ​മ്മ: പു​ഷ്പ, സ​ഹോ​ദ​ര​ന്‍:​അ​നു​രാ​ജ്. സം​സ്‌​കാ​രം നാ​ളെ വീ​ട്ടു​വ​ള​പ്പി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.