എം​​​എ​​​ൽ​​​എ വീ​​​ട്ട​​​മ്മ​​​യെ പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യി പോ​​​ലീ​​​സി​​​നു മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല: ഫാ. ​​​ജോ​​​യ് മ​​​ത്യാ​​​സ്
Sunday, July 23, 2017 12:54 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എം. ​​വി​​​ൻ​​​സെ​​​ന്‍റ് എം​​​എ​​​ൽ​​​എ വീ​​​ട്ട​​​മ്മ​​​യെ പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യി താ​​​ൻ പോ​​​ലീ​​​സി​​​നു മൊഴി​​​ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നു ബാ​​​ല​​​രാ​​​മ​​​പു​​​രം സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​സ് ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ.​​​ജോ​​​യ് മ​​​ത്യാ​​​സ്. കു​​​ടും​​​ബപ്ര​​​ശ്ന​​​ങ്ങ​​​ൾ സം​​​സാ​​​രി​​​ക്കാ​​​നാ​​​യി വീ​​​ട്ട​​​മ്മ​​​യും ഭ​​​ർ​​​ത്താ​​​വും ത​​​ന്നെ​​​യും ഇ​​​ട​​​വ​​​ക​​​യി​​​ലെ ക​​ന്യാ​​സ്ത്രീ​​യെ​​​യും വ​​​ന്നു ക​​​ണ്ടി​​​രു​​​ന്നെ​​​ങ്കി​​​ലും എം​​​എ​​​ൽ​​​എ പീ​​​ഡി​​​പ്പി​​​ച്ച​​താ​​യി പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന് അ​​ദ്ദേ​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

താ​​​നും ഇ​​​ട​​​വ​​​ക​​​യി​​​ലെ ക​​ന്യാ​​സ്ത്രീ​​​യും എം​​​എ​​​ൽ​​​എ​​യ്ക്കെ​​​തി​​​രെ മൊ​​​ഴി​​​കൊ​​​ടു​​​ത്തു എ​​​ന്ന​​​ത് അ​​​വാ​​​സ്ത​​​വ​​​മാ​​​ണ്. ഇ​​​രു​​​വ​​​രും ത​​​ന്‍റെ ഇ​​​ട​​​വ​​​ക​​​യി​​​ലെ വി​​​ശ്വാ​​​സി​​​ക​​​ളാ​​​ണ്. ഇ​​​രുകു​​​ടും​​​ബ​​​ങ്ങ​​​ളെ​​​യും ന​​​ല്ല​​​വ​​​ണ്ണം അ​​​റി​​​യാ​​​മെ​​​ന്നും ഫാ. ​​​ജോ​​​യ് മ​​​ത്യാ​​​സ് പ​​​റ​​​ഞ്ഞു. അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൊ​​​ല്ലം സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​​ന്നെ കാ​​​ണാ​​​ൻ വ​​​ന്നി​​​രു​​​ന്നു.​​ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യെ​​​ന്ന നി​​​ലയിലു​​​ള്ള സാ​​​ധാ​​​ര​​​ണ കൂ​​​ടി​​​കാ​​​ഴ്ച​​​ക​​​ളെ ഇ​​​ര​​​യാ​​​യ വീ​​​ട്ട​​​മ്മ​​​യു​​​ടെ കു​​​ടു​​​ംബ​​​വു​​​മാ​​​യി ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ളു​​​വെ​​​ന്നും ഫാ.​​​ജോ​​​യ് മ​​​ത്യാ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.