സാ​ക്ഷ്യം പ​ക​ർ​ന്ന ഫാ. ​ഫ്രാ​ൻ​സി​സ് വ​ട​ക്കേ​ൽ
സാ​ക്ഷ്യം പ​ക​ർ​ന്ന ഫാ. ​ഫ്രാ​ൻ​സി​സ് വ​ട​ക്കേ​ൽ
Sunday, July 23, 2017 12:54 PM IST
കോ​​ട്ട​​യം: അ​​ൽ ഫോ​​ൻ​​സാ​​മ്മ​​യു​​ടെ നാ​​മ​​ക​​ര​​ണ ന​​ട​​പ​​ടി​​ക​​ളു​​ടെ അ​​വ​​സാ​​ന വൈ​​സ് പോ​​സ്റ്റു​​ലേ​​റ്റ​​റാ​​യി ഒ​​രു​​ ദ​​ശാ​​ബ്ദ​​ക്കാ​​ലം ഫാ. ​​ഫ്രാ​​ൻ​​സി​സ് വ​​ട​​ക്കേ​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ സ്നേ​​ഹ​​വാ​​ക്കു​​ക​​ൾ ബാ​​ല്യ​​ത്തി​​ൽ ഏ​​റെ ശ്ര​​വി​​ച്ചി​​ട്ടു​​ള്ള​​യാ​​ളാ​​ണു വ​​ട​​ക്കേ​​ല​​ച്ച​​ൻ.

പു​​ണ്യ​​വ​​തി​​യു​​മാ​​യി അ​​ടു​​ത്ത ബ​​ന്ധ​​മു​​ണ്ടാ​​യി​​രു​​ന്ന സി​​സ്റ്റ​​ർ ല​​യോ​​ള​​യു​​ടെ ഇ​​ള​​യ സ​​ഹോ​​ദ​​ര​​നാ​​യി​​രു​​ന്നു വ​​ട​​ക്കേ​​ല​​ച്ച​​ൻ. ഈ ​​ബ​​ന്ധ​​മാ​​ണ് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ അ​​ടു​​ത്തു കാ​​ണാ​​ൻ വ​​ഴി​​യൊ​​രു​​ക്കി​​യ​​ത്. ഇ​​ദ്ദേ​​ഹം അ​​ക്കാ​​ല​​ത്ത് ഭ​​ര​​ണ​​ങ്ങാ​​ന​​ത്ത് പ്രൈ​​മ​​റി വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്നു. പ്രാ​​യം എ​​ട്ടു വ​​യ​​സ്. അ​​ന്നൊ​​രി​​ക്ക​​ൽ രാ​​വി​​ലെ സ്കൂ​​ളി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​ണു മ​​ഠ​​ത്തി​​ൽ ഒ​​രു ക​​ന്യാ​​സ്ത്രീ മ​​രി​​ച്ച വി​​വ​​രം അ​​റി​​യു​​ന്ന​​ത്. അ​​തു സി​​സ്റ്റ​​ർ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യാ​​ണെ​​ന്ന വി​​വ​​രം വൈ​​കി​​യാ​​ണ് അ​​റി​​ഞ്ഞ​​ത്. സ്കൂ​​ളി​​ന് അ​​വ​​ധി​​യാ​​യി​​രു​​ന്ന​​തി​​നാ​​ൽ കൂ​​ട്ടു​​കാ​​ർ​​ക്കൊ​​പ്പം അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ സം​​സ്കാ​​ര​ച്ച​​ട​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ വ​​ട​​ക്കേ​​ല​​ച്ച​​നു സാ​​ധി​​ച്ചു.


അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ഉ​​പ​​ദേ​​ശങ്ങളിലൂടെയാണ് ദൈ​​വ​​വി​​ളി​​യെ​​ക്കു​​റി​​ച്ചു​​ള്ള ചി​​ന്ത വ​​ട​​ക്കേ​​ല​​ച്ച​​നെ പി​​ന്തു​​ട​​ർ​​ന്ന​​ത്. ഭ​​ര​​ണ​​ങ്ങാ​​നം പ​​ള്ളി​​യി​​ൽ ഫാ. ​​വ​​ട​​ക്കേ​​ൽ അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​യാ​​യി​​രി​​ക്കെ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​യ​​ലി​​ൽ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ടം സ​​ന്ദ​​ർ​​ശി​​ച്ചു പ്രാ​​ർ​​ഥി​​ക്കു​​വാ​​ൻ വ​​രു​​ന്പോ​​ഴൊ​​ക്കെ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ വി​​ശു​​ദ്ധി​യെ​​ക്കു​​റി​​ച്ചു പ​​റ​​യു​​മാ​​യി​​രു​​ന്നു. 1997 ഫെ​​ബ്രു​​വ​​രി എ​​ട്ടി​​ന് മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ്പ​​റ​​ന്പി​​ൽ നാ​​മ​​ക​​ര​​ണ ന​​ട​​പ​​ടി​​ക​​ൾ ന​​ട​​ത്തു​​വാ​​ൻ വ​​ട​​ക്കേ​​ല​​ച്ച​​നെ നി​​യോ​​ഗി​​ച്ചു. 2008 ഒ​ക്‌​ടോ​​ബ​​ർ 12ന് ​​വ​​ത്തി​​ക്കാ​​നി​​ൽ ന​​ട​​ന്ന വി​​ശു​​ദ്ധ പ​​ദ​​വി പ്ര​​ഖ്യാ​​പ​​ന​​ത്തി​​ൽ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​ശേ​​ഷി​​പ്പ് അ​​ൾ​​ത്താ​​ര​​യി​​ൽ പ്ര​​തി​​ഷ്ഠി​​ച്ച​​തി​​നൊ​​പ്പം ക​​ത്തി​​ച്ച മെ​​ഴു​​കു​​തി​​രി​​കളു​​മാ​​യി തി​​രു​​ശേ​​ഷി​​പ്പി​​നെ സം​​വ​​ഹി​​ക്കാ​​ൻ വ​​ട​​ക്കേ​​ല​​ച്ച​​ന് ഭാ​​ഗ്യം ല​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.