കണ്ണൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറാൻ കെഎസ്ആർടിസി ലാഭകരമായ സർവീസുകളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു. നിലവിൽ അന്തർസംസ്ഥാന സർവീസുകൾ നടത്തുന്ന ബസുകൾ മുഖേന മികച്ച വരുമാനമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ അന്തർ സംസ്ഥാന സർവീസുകളുടെ എണ്ണം കൂട്ടുന്നതിനെ കുറിച്ചാണ് പ്രധാനമായും ആലോചിക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ഡിപ്പോകൾ കേന്ദ്രീകരിച്ചായിരിക്കും കൂടുതൽ സർവീസുകൾ തുടങ്ങുക. കർണാടകയിലെ മംഗളൂരു, ബംഗളൂരു, മൈസൂരു, തമിഴ്നാട്ടിലെ കോയമ്പത്തൂർ, ചെന്നൈ, എന്നിവിടങ്ങളിലെ വിവിധ മേഖലകളിൽ മലയാളികൾ ധാരാളമുണ്ട്. ഇവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ടൂറിസ്റ്റ് ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. അത്യാധുനിക യാത്രാ സംവിധാനങ്ങളുള്ള സ്കാനിയ ബസുകളായിരിക്കും അന്തർ സംസ്ഥാന സർവീസുകൾക്കായി ഉപയോഗപ്പെടുത്തുക.
കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, ഡിപ്പോകൾ കേന്ദ്രീകരിച്ചായിരിക്കും കർണാടക സംസ്ഥാനത്തേക്കുള്ള സർവീസുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.