ക​രി​പ്പൂ​രി​ൽ അരക്കോടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടിച്ചു
Saturday, July 22, 2017 12:35 PM IST
കൊ​​​ണ്ടോ​​​ട്ടി:​​​വാ​​​തി​​​ൽ പി​​​ടി​​​ക്കു​​​ള്ളി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 1.85 കി​​​ലോ സ്വ​​​ർ​​​ണം ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ പി​​​ടി​​​കൂ​​​ടി. വ​​​യ​​​നാ​​​ട് പൂ​​​മ​​​ല ത​​​ണ്ടാ​​​ര​​​ങ്ങ​​​ൽ റ​​​ഷീ​​​ദി(34)​​​ൽ നി​​​ന്നാ​​​ണ് ഡി​​​ആ​​​ർ​​​ഐ സം​​​ഘം സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. അ​​​ബു​​​ദാ​​​ബി​​​യി​​​ൽ നി​​​ന്ന് ഇ​​​ത്തി​​​ഹാ​​​ദ് വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് റ​​​ഷീ​​​ദ് എ​​​ത്തി​​​യ​​​ത്. ര​​​ഹ​​​സ്യ വി​​​വ​​​ര​​​ത്തെത്തുട​​​ർ​​​ന്നു കോ​​​ഴി​​​ക്കോ​​​ട്ടു നി​​​ന്നെ​​​ത്തി​​​യ ഡി​​​ആ​​​ർ​​​ഐ സം​​​ഘം ഇ​​​യാ​​​ളെ ത​​​ട​​​ഞ്ഞു നി​​​ർ​​​ത്തി പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


റ​​​ഷീ​​​ദി​​​ന്‍റെ ബാ​​​ഗി​​​ൽ അ​​​തി​​​വി​​​ദ​​​ഗ്ധ​​​മാ​​​യാ​​​ണ് സ്വ​​​ർ​​​ണം ഒ​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. പി​​​ടി​​​കൂ​​​ടി​​​യ സ്വ​​​ർ​​​ണ​​​ത്തി​​​ന് 50 ല​​​ക്ഷം രൂ​​​പ വി​​​ല​​​മ​​​തി​​​ക്കും. റ​​​ഷീ​​​ദ് സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​ന്‍റെ കാ​​​രി​​​യ​​​റാ​​​ണെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.