കൊച്ചി: മദ്യനിരോധന ജനാധികാരം റദ്ദ് ചെയ്യുന്ന ഓർഡിനൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി അടുത്തമാസം അഞ്ച് മുതൽ സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിത കാല സത്യഗ്രഹം ആരംഭിക്കും.
മുന്നണിയുടെ സമര പ്രഖ്യാപന ആലോചനാ യോഗത്തിലാണ് തീരുമാനം. സമ്മേളനം മുന്നണി ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. ഫാ. വർഗീസ് മുഴുത്തേറ്റിന്റെ അധ്യക്ഷതയിൽ പാലാരിവട്ടം പിഒസിയിൽ ചേർന്ന സമ്മേളനത്തിൽ വിവിധ മദ്യവിരുദ്ധ സാമൂഹ്യ സംഘടന നേതാക്കളായ ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർഎപ്പിസ്കോപ്പ, ഇയ്യാച്ചേരി കുഞ്ഞുകൃഷ്ണൻ, ഫാ. പോൾ കാരാച്ചിറ, എച്ച്.ഇ. മുഹമ്മദ് ബാബു, കുരുവിള മാത്യൂസ്, പ്രഫ. സി. മാമച്ചൻ, റവ. ടി.ടി. സക്കറിയ, ഡോ. എം.സി. സിറിയക്, ജയപ്രസാദ്, വിൻസെന്റ് മാളിയേക്കൽ, നാസർ ഫൈസി, എം.കെ. ജമാലുദ്ദീൻ, എം.ഡി. റാഫേൽ, എൻ.എ. റഫീഖ ബീവി, വി.പി. ജോസ്, കെ. വിജയൻ, ജേക്കബ് പുളിക്കൽ, പി.എ. സമീന എന്നിവർ പ്രസംഗിച്ചു.
ഓർഡിനൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം അവസാനത്തോടെ മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും സത്യഗ്രഹത്തിനു മുന്നോടിയായി അടുത്ത മാസം ഒന്നു മുതൽ ജില്ലാ ആസ്ഥാനങ്ങളിൽ പദയാത്ര നടത്താനും സമ്മേളനം തീരുമാനിച്ചു.
സത്യഗ്രഹം വിജയിപ്പിക്കുന്നതിന് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ചെയർമാനും ഫാ. വർഗീസ് മുഴുത്തേറ്റ് വർക്കിംഗ് ചെയർമാനും ഇയ്യാച്ചേരി കുഞ്ഞുകൃഷ്ണൻ ജനറൽ കണ്‍വീനറും ഡോ. എം.സി. സിറിയക് ട്രഷററായും സത്യാഗ്രഹ സമിതി രൂപീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.