വിൻസന്‍റിനെതിരേ നിഷ്പക്ഷ അന്വേഷണം വേണമെന്നു മുരളീധരൻ
വിൻസന്‍റിനെതിരേ നിഷ്പക്ഷ  അന്വേഷണം വേണമെന്നു മുരളീധരൻ
Saturday, July 22, 2017 11:38 AM IST
കോ​ട്ട​യം: കോ​വ​ളം എം​എ​ൽ​എ വി​ൻ​സ​ന്‍റി​നെ​തി​രേ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ. ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ട​ക്കം ഭ​ര​ണ​ക​ക്ഷി​യി​ലെ ചി​ല എം​എ​ൽ​എ​മാ​ർ ഇ​ട​പെ​ട്ട​താ​യി വി​ൻ​സ​ന്‍റ് ആ​രോ​പി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ടലുക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

കേ​സി​ൽ പാ​ർ​ട്ടി ഇ​ട​പെ​ടി​ല്ല. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ത​ന്നെ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കിയി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേഹം കോ​ട്ട​യ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.


ബി​ജെ​പി​യു​ടെ കേ​ര​ള അ​ഴി​മ​തി​യി​ൽ കേ​ന്ദ്ര​ത്തി​നും പ​ങ്കു​ണ്ട്. സി​റ്റിം​ഗ് ജ​ഡ്ജി​യെ കൊ​ണ്ട് ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണം. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​ആ​വ​ശ്യം ഹൈ​ക്കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്ത​ണം.

സം​ഭ​വ​ത്തി​ൽ കു​മ്മ​ന​ത്തി​ന് ധാ​ർ​മ്മി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ട്. പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണെ​ങ്കി​ൽ പ​ണം ന​ല്കാ​തെ ചെ​റു​വ​ള്ളി​യി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ചെ​റു​വ​ള്ളി​യി​ൽ വി​മാ​ന​ത്താ​വ​ളം വ​രു​ന്ന​തി​നോ​ട് യോ​ജി​പ്പാ​ണു​ള്ള​തെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.