വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി: എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​യെ അ​ന്വേ​ഷ​ണസം​ഘം ചോ​ദ്യം ചെ​യ്യും
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി: എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​യെ അ​ന്വേ​ഷ​ണസം​ഘം ചോ​ദ്യം ചെ​യ്യും
Friday, July 21, 2017 2:28 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ട്ട​​​മ്മ​​​യെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ എം.​ ​​വി​​​ൻ​​​സെ​​​ന്‍റ് എം​​​എ​​​ൽ​​​എ​​​യെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ചോ​​​ദ്യം ചെ​​​യ്യും. സ്ത്രീ​​​യു​​​ടെ പ​​​രാ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എം​​​എ​​​ൽ​​​എ​​​യെ ചോ​​​ദ്യം ചെ​​​യ്യു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ലെ എ​​​സ്പി അ​​​ജി​​​താ ബീ​​​ഗം സ്പീ​​​ക്ക​​​ർ​​​ക്കു ക​​​ത്തു ന​​​ൽ​​​കി. വൈ​​​കാ​​​തെ ത​​​ന്നെ ചോ​​​ദ്യം ചെ​​​യ്യ​​​ൽ ഉ​​​ണ്ടാ​​​കും.

ബാ​​​ല​​​രാ​​​മ​​​പു​​​ര​​​ത്തെ ക​​​ട​​​യി​​​ൽ ക​​​ട​​​ന്നു​​ക​​​യ​​​റി വി​​​ൻ​​​സെ​​​ന്‍റ് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നആ​​​രോ​​​പ​​​ണം ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന സ്ത്രീ ​​​ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു മ​​​ജി​​​സ്ട്രേ​​​റ്റി​​​നു മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട​​​ത്രേ. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന സ്ത്രീ​​​യു​​​ടെ മൊ​​​ഴി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം എ​​​സ്പി അ​​​ജി​​​താ ബീ​​​ഗം എ​​​ടു​​​ത്തി​​​രു​​​ന്നു.


ഇ​​​തി​​​ലും ശാ​​​രീ​​​രി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു​​​വ​​​ത്രേ. ഫോ​​​ണി​​​ലൂ​​​ടെ നി​​​ര​​​ന്ത​​​ര​​​മാ​​​യി ശ​​​ല്യം ചെ​​​യ്തി​​​രു​​​ന്ന​​​താ​​​യും പ​​​രാ​​​തി​​​പ്പെ​​​ട്ടി​​​രു​​​ന്നു.
എം​​​എ​​​ൽ​​​എ​​​യു​​​ടെ പീ​​​ഡ​​​ന​​​ത്തി​​​ൽ മ​​​നം​​​നൊ​​​ന്ത് സ്ത്രീ ​​​ആ​​​ത്മ​​​ഹത്യയ്ക്കു ശ്രമിച്ചതോ ടെയാണ് സംഭവം വി​​​വാ​​​ദ​​​മാ​​​യ​​​ത്.

ഇ​​​തേ തു​​​ട​​​ർ​​​ന്നു കൊ​​​ല്ലം സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യ അ​​​ജി​​​താ ബീ​​​ഗ​​​ത്തെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. ഇ​​​തി​​​നി​​​ടെ, കേ​​​സ് ഒ​​​ത്തുതീ​​​ർ​​​പ്പാ​​​ക്കാ​​​ൻ സ്ത്രീ​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​നെ വി​​​ൻ​​​സെ​​​ന്‍റ് ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച​​​തി​​​ന്‍റെ ശ​​​ബ്ദ​​രേ​​​ഖ​​​യും പു​​​റ​​​ത്താ​​​യി. ഇ​​​തോ​​​ടെ​​​യാ​​​ണ് എം​​​എ​​​ൽ​​​എ​​​യെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.