പൊള്ളലേറ്റ പെൺകുട്ടി എയർ ആംബുലൻസിൽ കോയന്പത്തൂരിൽ
പൊള്ളലേറ്റ പെൺകുട്ടി എയർ ആംബുലൻസിൽ കോയന്പത്തൂരിൽ
Thursday, July 20, 2017 2:37 PM IST
കോ​ട്ട​യം: യു​വാ​വ് വീ​ട്ടി​ൽ ക​യ​റി പെ​ട്രോ​ൾ ഒ​ഴി​ച്ചു തീ​ക​ത്തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന പൊ​ള്ള​ലേ​റ്റു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പെ​ണ്‍കു​ട്ടി​യെ എ​യ​ർ ആം​ബു​ല​ൻ​സി​ൽ കോ​യ​ന്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.

പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട ക​ല്ലേ​ലി​മു​ക്കി​നു സ​മീ​പം താ​മ​സി​ക്കു​ന്ന 17കാ​രി​യെ​യാ​ണു ഇ​ന്ന​ലെ എ​ട്ടി​നു രാ​വി​ലെ കോ​ട്ട​യം എ​സ്എ​ച്ച് മൗ​ണ്ടി​ലെ സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ ഹെ​ലി​പാ​ഡി​ൽ നി​ന്ന് എ​യ​ർ ആം​ബു​ല​ൻ​സി​ൽ കോ​യ​ന്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ആം​ബു​ല​ൻ​സി​ൽ എ​സ്എ​ച്ച് മൗ​ണ്ടി​ൽ എ​ത്തി​ച്ച​ശേ​ഷം അ​വി​ടെ​നി​ന്നാ​ണ് എ​യ​ർ ആം​ബു​ല​ൻ​സി​ലേ​ക്കു പ്ര​വേ​ശി​പ്പി​ച്ച​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നു ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണു ഒ​രു രോ​ഗി​യെ എ​യ​ർ ആം​ബു​ല​ൻ​സി​ൽ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​ത്.

ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ക്രൈം ​പ്രി​വ​ൻ​ഷൻ ആ​ൻ​ഡ് എ​ത്തി​ക്സ് കെ​യ​ർ എ​ന്ന സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു പെ​ണ്‍കു​ട്ടി​യെ കോ​യ​ന്പ​ത്തൂ​രി​ലേ​ക്കു വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​ത്. ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സും നേ​തൃ​ത്വം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.