ദിലീപിന് ലോകായുക്ത നോട്ടീസ്
ദിലീപിന്  ലോകായുക്ത നോട്ടീസ്
Thursday, July 20, 2017 2:36 PM IST
കോ​​ട്ട​​യം: ചാ​​ല​​ക്കു​​ടി​​യി​​ലെ ഡി ​​സി​​നി​​മാ​​സ് റ​​വ​​ന്യു, ദേ​​വ​​സ്വം പു​​റ​​ന്പോ​​ക്ക് ഭൂ​​മി​​ക​​ൾ കൈയേറി​​യെ​​ന്ന പ​​രാ​​തി​​യി​​ൽ ന​​ട​​ൻ ദി​​ലീ​​പ് അ​​ട​​ക്കം 13 പേ​​ർ​​ക്ക് ലോ​​കാ​​യു​​ക്ത നോ​​ട്ടീ​​സ്.
ദി​​ലീ​​പി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ചാ​​ല​​ക്കു​​ടി​​യി​​ലെ ഡി ​​സി​​നി​​മാ​​സ് സ​​മു​​ച്ച​​യം 35 സെ​​ന്‍റ് തോ​​ട് പു​​റ​​ന്പോ​​ക്കും ദേ​​വ​​സ്വം പു​​റ​​ന്പോ​​ക്കും കൈ​​യേ​​റി​​യാ​​ണു നി​ർ​മി​​ച്ച​​തെ​​ന്നു കാ​​ട്ടി പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ടി.​​എ​​ൻ. മു​​കു​​ന്ദ​​നാ​ണു ലോ​​കാ​​യു​​ക്ത​​യെ സ​​മീ​​പി​​ച്ച​​ത്. പു​​റ​​ന്പോ​​ക്ക് ഭൂ​​മി കൈ​യേ​​റി​​യ ശേ​​ഷം വ്യാ​​ജ​​രേ​​ഖ​ ച​​മ​​ച്ചാ​​ണു കെ​​ട്ടി​​ട​​നി​ർ​മാ​​ണ​​ത്തി​​ന് അ​​നു​​മ​​തി നേ​​ടി​​യ​തെ​​ന്നും ഹ​​ർ​​ജി​​ക്കാ​​ര​​ൻ വാ​​ദി​​ച്ചു. ദീ​​ലീ​​പ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ​​ക്കു പ്ര​​ത്യേ​​ക ദൂ​​ത​ൻ മു​​ഖേ​​ന നോ​​ട്ടീ​​സ് ന​​ൽ​​കും.


ദി​​ലീ​​പി​​നു​ പു​​റ​​മേ, റ​​വ​​ന്യൂ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി, കൊ​​ച്ചി​​ൻ ദേ​​വ​​സ്വം ബോ​​ർ​​ഡ് സെ​​ക്ര​​ട്ട​​റി, ചാ​​ല​​ക്കു​​ടി ന​​ഗ​​ര​​സ​​ഭ സെ​​ക്ര​​ട്ട​​റി, ഈ​​ ഭൂ​​മി​​യു​​ടെ മു​​ൻ ഉ​​ട​​മ​​സ്ഥ​​ര​​ട​​ക്കം 13 പേ​​ർ​​ക്കാ​​ണ് നോ​​ട്ടീ​​സ്. കോ​​ട്ട​​യ​​ത്ത് ന​​ട​​ന്ന സി​​റ്റിം​​ഗി​​ൽ പി.​​കെ. സു​​രേ​​ഷ്ബാ​​ബു സം​​ബ​​ന്ധി​​ച്ചു.

ഈ ​​മാ​​സം 28ന് ​​ന​​ട​​ക്കു​​ന്ന സി​​റ്റിം​​ഗി​​ൽ ഹാ​​ജ​​രാ​​യി വി​​ശ​​ദീ​​ക​​ര​​ണം ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ലോ​​കാ​​യു​​ക്ത ജ​​സ്റ്റി​​സ് പ​​യ​​സ് സി. ​​കു​​ര്യാ​​ക്കോ​​സ്, ഉ​​പ​​ലോ​​കാ​​യു​​ക്ത ജ​​സ്റ്റീ​​സ് എ.​​കെ. ബ​​ഷീ​​ർ എ​​ന്നി​​വ​​രാ​​ണു കേ​​സ് പ​​രി​​ഗ​​ണി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.