വി​ശു​ദ്ധ പ​ദ​വി വ​രെ നി​ശ​ബ്ദ​സാ​ക്ഷ്യമായി ഡോ. മാത്യു ജോസഫ്
വി​ശു​ദ്ധ പ​ദ​വി വ​രെ നി​ശ​ബ്ദ​സാ​ക്ഷ്യമായി ഡോ. മാത്യു ജോസഫ്
Thursday, July 20, 2017 2:13 PM IST
കോ​​ട്ട​​യം: അ​​ൽ​​ഫോ​​ൻ​​സാ​​മ്മ വി​​ശു​​ദ്ധ പ​​ദ​​വി​​യി​​ലെ​​ത്തും വ​​രെ​​യു​​ള്ള നാ​​മ​​ക​​ര​​ണ ന​​ട​​പ​​ടി​​ക​​ളു​​ടെ ഇം​​ഗ്ലീ​​ഷ് മൊ​​ഴി​​മാ​​റ്റം ന​​ട​​ത്താ​​നു​​ള്ള നി​​യോ​​ഗ​​മു​​ണ്ടാ​​യ​​തു പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ലെ മു​​ൻ ഇം​​ഗ്ലീ​​ഷ് വ​​കു​​പ്പു​​മേ​​ധാ​​വി ഡോ. ​​മാ​​ത്യു ജോ​​സ​​ഫ് മ​​ഴു​​വ​​ണ്ണൂ​​രി​​നാ​​ണ്.
സാ​​ക്ഷ്യ​​ങ്ങ​​ൾ, നാ​​മ​​ക​​ര​​ണ കോ​​ട​​തി ന​​ട​​പ​​ടി​​ക​​ൾ തു​​ട​​ങ്ങി ഒ​​ട്ടേ​​റെ രേ​​ഖ​​ക​​ൾ മൂ​​ന്നു പ​​തി​​റ്റാ​​ണ്ടോ​​ളം ഇ​​ദ്ദേ​​ഹ​​മാ​​ണ് ത​​ർ​​ജ​​മ ചെ​​യ്തി​​രു​​ന്ന​​ത്.

ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു പേ​​ജു​​ക​​ളാ​​ണ് ഓ​​രോ വ​​ർ​​ഷ​​വും മ​​ല​​യാ​​ള​​ത്തി​​ൽ​​നി​​ന്ന് ഇം​​ഗ്ലീ​​ഷി​​ലേ​​ക്കു ത​​ർ​​ജ​​മ ചെ​​യ്തു​​പോ​​ന്ന​​ത്. ഇ​​തി​​നൊ​​പ്പം അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ സം​​ബ​​ന്ധി​​ച്ചു നി​​ര​​വ​​ധി പു​​സ്ത​​ക​​ങ്ങ​​ളു​​ടെ​​യും സു​​വ​​നീ​​റു​​ക​​ളു​​ടെ​​യും എ​​ഡി​​റ്റിം​​ഗും ന​​ട​​ത്തി.

നാ​​മ​​ക​​ര​​ക​​ണ ന​​ട​​പ​​ടി​​ക​​ളു​​ടെ വൈ​​സ് പോ​​സ്റ്റു​​ലേ​​റ്റാ​​യി​​രു​​ന്ന മോ​​ണ്‍. തോ​​മ​​സ് മൂ​​ത്തേ​​ട​​ത്ത്, ഫാ. ​​ഫ്രാ​​ൻ​​സീ​​സ് വ​​ട​​ക്കേ​​ൽ എ​​ന്നി​​വ​​രു​​ടെ നി​​ർ​​ദേ​​ശ പ്ര​​കാ​​ര​​മാ​​ണു റോ​​മി​​ലെ പോ​​സ്റ്റു​​ലേ​​റ്റ​​റി​​ലേ​​ക്കു​​ള്ള രേ​​ഖ​​ക​​ൾ ത​​ർ​​ജി​​മ ചെ​​യ്ത​​ത്. കു​​ത്തും കോ​​മ​​യും വ​​രെ അ​​തി​​സൂ​​ക്ഷ്മ​​മാ​​യി ന​​ട​​ത്തേ​​ണ്ട​​താ​​യി​​രു​​ന്നു സ​​ഭ​​യു​​ടെ ദൗ​​ത്യ​​മാ​​യി ഏ​​ൽ​​പ്പി​​ക്ക​​പ്പെ​​ട്ട ഈ ​​മൊ​​ഴി​​മാ​​റ്റം. കൂ​​ടാ​​തെ കോ​​ട​​തി അം​​ഗ​​ങ്ങ​​ൾ​​ക്കൊ​​പ്പം കേ​​ര​​ള​​ത്തി​​ലും പു​​റ​​ത്തും ഒ​​ട്ടേ​​റെ യാ​​ത്ര​​ക​​ൾ ന​​ട​​ത്തി സാ​​ക്ഷ്യ​​ങ്ങ​​ൾ നേ​​രി​​ൽ കേ​​ട്ടു മൊ​​ഴി​​മാ​​റ്റം ന​​ട​​ത്തു​​ക​​യും​ചെ​​യ്തു.


ഏ​​റെ​​സ​​മ​​യ​​വും ക​​ഠി​​നാ​​ധ്വാ​​ന​​വും വേ​​ണ്ടി​​യി​​രു​​ന്ന ഈ ​​ഉ​​ത്ത​​ര​​വാ​​ദി​​ത്വം നേ​​രി​​യ വീ​​ഴ്ച​​പോ​​ലും സം​​ഭ​​വി​​ക്കാ​​തെ നി​​ർ​​വ​​ഹി​​ക്കാ​​ൻ ഇ​​ദ്ദേ​​ഹ​​ത്തി​​നു സാ​​ധി​​ച്ചു. അ​​ധ്യാ​​പ​​ക ജോ​​ലി സ​​മ​​യം ക​​ഴി​​ഞ്ഞു കി​​ട്ടു​​ന്ന സ​​മ​​യം ഒ​​ട്ടും പാ​​ഴാ​​ക്കാ​​തെ അ​​ദ്ദേ​​ഹം ത​​ന്നി​​ൽ ഏ​​ൽ​​പ്പി​​ച്ച ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഭം​​ഗി​​യാ​​യി നി​​ർ​​വ​​ഹി​​ച്ചു​​പോ​​ന്നു.

അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ അ​​നു​​ഗ്ര​​ഹ​​ത്താ​​ലു​​ണ്ടാ​​യ അ​​നു​​ഗ്ര​​ഹ​​സാ​​ക്ഷ്യ​​ങ്ങ​​ളും ഇ​​ത​​ര ലേ​​ഖ​​ന​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടെ പാ​​ഷ​​ൻ ഓ​​ഫ് ഫ്ള​​വ​​ർ എ​​ന്ന ഇം​​ഗ്ലീ​​ഷ് പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ത്തി​​ന്‍റെ എ​​ഡി​​റ്റ​​റാ​​യും ഡോ. ​​മാ​​ത്യു ജോ​​സ​​ഫ് പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു. സ്നേ​​ഹ​​ബ​​ലി അ​​ഥ​​വാ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ എ​​ന്ന പേ​​രി​​ൽ ഫാ. ​​റോ​​മു​​ളൂ​​സ് സി​​എം​​ഐ ര​​ചി​​ച്ച ജീ​​വ​​ച​​രി​​ത്ര​വും എ​ഡി​റ്റ് ചെ​യ്തു. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ സം​​ബ​​ന്ധി​​ച്ച ര​​ച​​ന​​ക​​ളി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ അ​​ച്ച​​ടി​​ക്ക​​പ്പെ​​ട്ട പു​​സ്ത​​ക​​വും ഇ​താ​ണ്. ഇ​​പ്പോ​​ൾ പാ​​ലാ സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ അ​​സോ​​സി​​യേ​​റ്റ് പ്രി​​ൻ​​സി​​പ്പ​​ലാ​​ണ് ഡോ. ​​മാ​​ത്യു ജോ​​സ​​ഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.