ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു
Thursday, July 20, 2017 1:59 PM IST
കോ​ട്ട​യം: ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നും വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി മു​ത്തു (40)വി​നെ​യാ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​ട​വാ​തൂ​ർ ക​വ​ല​യി​ലു​ള്ള ബി​ൽ​ഗ ഹോ​ട്ട​ൽ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നാ​ണു ഇ​യാ​ൾ താഴേക്കുവീ​ണ​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലു​ള്ള വാ​ട്ട​ർ ടാ​ങ്കി​ൽ​നി​ന്നും വെ​ള്ള​മെ​ടു​ക്കാ​നാ​യി ക​യ​റി​യ​പ്പോ​ൾ കാ​ലു​തെ​ന്നി താ​ഴെ വീ​ണ​താ​കാ​മെ​ന്നു ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പാ​ന്പാ​ടി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.