ശബരി എക്സ്പ്രസ് ഒന്നര മണിക്കൂർ കുടുങ്ങി
ശബരി എക്സ്പ്രസ്  ഒന്നര മണിക്കൂർ കുടുങ്ങി
Wednesday, June 28, 2017 12:36 PM IST
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ഓ​​ട്ട​​ത്തി​​നി​​ടെ അ​​ജ്ഞാ​​ത​​ൻ ശ​​ബ​​രി എ​​ക്സ്പ്ര​​സ് ട്രെ​​യി​​നി​​ന്‍റെ ചെ​​യി​​ൻ വ​​ലി​​ച്ച​​തി​​നെ​​ത്തു​ട​​ർ​​ന്ന് ഒ​​ന്ന​​ര​ മ​​ണി​​ക്കൂ​​ർ ട്രെ​​യി​​ൻ പാ​​ള​​ത്തി​​ൽ കു​​ടു​​ങ്ങി.​​ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​നു പി​​റ​​വം റോ​​ഡ് റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നും വൈ​​ക്കം റോ​​ഡ് റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നും ഇ​​ട​​യി​​ൽ ക​​ല്ലു​​ങ്ക​​ൽ ഭാ​​ഗ​​ത്താ​​ണു സം​​ഭ​​വം.

ഓ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്ന ട്രെ​​യി​​ന്‍റെ ചെ​​യി​​ൻ വ​​ലി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് ഐ​​സു​​ലേ​​റ്റ​​ർ ത​​ക​​രാ​​റി​​ലാ​​യ​​താ​​ണു പാ​​ള​​ത്തി​​ൽ കു​​ടു​​ങ്ങാ​​ൻ കാ​​ര​​ണം. ലോ​​ക്കോ പൈ​​ല​​റ്റ് ത​​ന്നെ ത​​ക​​രാ​​റു പ​​രി​​ഹ​​രി​​ച്ചു യാ​​ത്ര​ തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു. ശ​​ബ​​രി എ​​ക്സ്പ്ര​​സ് പാ​​ള​​ത്തി​​ൽ കു​​ടു​​ങ്ങി​​യ​​തോ​​ടെ തൊ​​ട്ടു​​പി​​ന്നാ​​ലെ വ​​ന്ന പ​​ര​​ശു എ​​ക്സ്പ്ര​​സ് പി​​റ​​വം റോ​​ഡ് റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ പി​​ടി​​ച്ചി​​ട്ടു.

പ​​ര​​ശു എ​​ക്സ്പ്ര​​സി​​നേ പി​​റ​​വം റോ​​ഡ് റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ സ്റ്റോ​​പ്പു​​ള്ളൂ, ശ​​ബ​​രി എ​​ക്സ്പ്ര​​സി​നു സ്റ്റോ​​പ്പി​​ല്ല. പ​​ര​​ശു ട്രെ​​യി​​നാ​​കാ​​മെ​​ന്നു​​ക​​രു​​തി മാ​​റി​​ക​​യ​​റി​​യ ആ​​രെ​​ങ്കി​​ലും പി​​റ​​വം റോ​​ഡി​​ൽ ശ​​ബ​​രി ട്രെ​​യി​​ൻ നി​​ർ​​ത്താ​​തെ വ​​ന്ന​​പ്പോ​​ൾ ചെ​​യി​​ൻ​​വ​​ലി​​ച്ച​​താ​​കാ​​മെ​​ന്നാ​​ണ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.