ഫീ​സ് കു​റ​ച്ചില്ലെങ്കിൽ അ​ഡ്മി​ഷ​ൻ തടയും: കെഎസ് യു
Wednesday, June 28, 2017 12:11 PM IST
കൊ​​​ച്ചി: സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഇ​​​പ്പോ​​​ൾ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന ഫീ​​​സ് കു​​​റ​​​ച്ചി​​ല്ലെ​​ങ്കി​​ൽ അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്താ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​ല്ലെ​​ന്നു കെ​​എ​​സ് യു ​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം. അ​​​ഭി​​​ജി​​​ത്ത് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​റ​​ഞ്ഞു.

സ്വാ​​​ശ്ര​​​യ മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഒ​​​രു കു​​​ട്ടി​​​ക്കു പ​​​ഠി​​​ക്കാ​​​ൻ വ​​​രു​​​ന്ന ചെ​​​ല​​​വു​​​ക​​​ൾ എ​​​ത്ര​​​യാ​​​കു​​​മെ​​​ന്നു കെ​​എ​​സ് യു ​​ഓ​​​ഡി​​​റ്റിം​​​ഗ് ന​​​ട​​​ത്തി സ​​​ർ​​​ക്കാ​​​രി​​​നെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തും. ഫീ​​​സ് വ​​​ർ​​​ധി​​​പ്പി​​​ച്ച വി​​​ഷ​​​യം കോ​​​ട​​​തി​​​യി​​ൽ എ​​ത്തു​​ക​​യാ​​ണെ​​​ങ്കി​​​ൽ കെ​​എ​​സ് യു ​​ക​​​ക്ഷി ചേ​​​രും. ആ​​​രോ​​​ഗ്യ​​മ​​​ന്ത്രി​​​യെ ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​ഷേ​​​ധം ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ന​​​ട​​​ത്തും. അ​​​ടു​​​ത്ത​​മാ​​​സം മൂ​​​ന്നി​​​ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലേ​​​ക്കു മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​മെ​​ന്നും അ​​ഭി​​ജി​​ത്ത് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.