ഏ​നാ​ത്ത് അ​പ്രോ​ച്ച് റോ​ഡി​ൽ വെ​ള്ളം, ഗ​താ​ഗ​തം മു​ട​ങ്ങി
Tuesday, June 27, 2017 12:37 PM IST
അ​​ടൂ​​ർ: എം​സി റോ​ഡി​ൽ ഏ​​നാ​​ത്ത് ബെ​​യ്‌ലി ​​പാ​​ല​​ത്തി​​ന്‍റെ അ​​പ്രോ​​ച്ച് റോ​​ഡ് വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി​​യ​​തോ​​ടെ ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. ഏ​​നാ​​ത്ത് വ​​ലി​​യപാ​​ല​​ത്തി​​ന്‍റെ ത​​ക​​ർ​​ച്ച​​യെ​ത്തു​ട​​ർ​​ന്നു നി​​ർ​​മി​​ച്ച ബെ​​യ്‌ലി ​​പാ​​ല​​ത്തി​​ന്‍റെ അ​​പ്രോ​​ച്ച് റോ​​ഡി​​ലാ​​ണ് ഇ​​ന്ന​​ലെ രാ​​ത്രി വെ​​ള്ളം ക​​യ​​റി​​യ​​ത്. ക​​ല്ല​​ട​​യാ​​ർ ക​​ര​​ക​​വി​​ഞ്ഞ് അ​​പ്രോ​​ച്ച് റോ​​ഡി​​ലേ​​ക്ക് വെ​​ള്ളം ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. ക​​ല്ല​​ട​​യാ​​റ്റി​​ൽ ഒ​​രു മീ​​റ്റ​​ർ കൂ​​ടി വെ​​ള്ളം ഉ​​യ​​ർ​​ന്നാ​​ൽ ബെ​​യ് ലി ​​പാ​​ല​​ത്തി​​ലും വെ​​ള്ളം ക​​യ​​റു​​മെ​​ന്ന സ്ഥി​​തി​​യാ​​ണ്. ഇ​​ന്ന​​ലെ രാ​​വി​​ലെ പാ​​ല​​ത്തി​​ലേ​​ക്ക് മ​​രം വീ​​ണു ഗ​​താ​​ഗ​​തം മു​​ട​​ങ്ങി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.