പോലീസ് സ്റ്റേ​ഷ​നു​ക​ൾ കൊ​തു​കു വളർത്തു കേ​ന്ദ്ര​മാ​ക​രു​ത്: ഡി​ജി​പി
പോലീസ് സ്റ്റേ​ഷ​നു​ക​ൾ  കൊ​തു​കു  വളർത്തു കേ​ന്ദ്ര​മാ​ക​രു​ത്: ഡി​ജി​പി
Tuesday, June 27, 2017 12:14 PM IST
തൃ​​​ശൂ​​​ർ: പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ കൊ​​​തു​​​കി​​നു വ​​ള​​ർ​​ന്നു പെ​​രു​​കാ​​ൻ സ​​ഹാ​​യ​​ക​​മാ​​യ കേ​​​ന്ദ്ര​​​മാ​​​ക​​​രു​​​തെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി.

സം​​​സ്ഥാ​​​ന​​​ത്തു പ​​​നി​​​യും പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക​​​ളും പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ വൃ​​ത്തി​​യാ​​​യി സൂ​​​ക്ഷി​​​ക്കാ​​​നു​​​ള്ള ഈ ​​​ഉ​​​ത്ത​​​ര​​​വ്.

സ്റ്റേ​​​ഷ​​​നി​​​ലും പ​​​രി​​​സ​​​ര​​​ത്തും കൊ​​​തു​​​കു​​​ വ​​​ള​​​രു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​ണ് ഡി​​​ജി​​​പി ടി.​​​പി.​ സെ​​​ൻ​​​കു​​​മാ​​​ർ സ​​ർ​​ക്കു​​ല​​റി​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ച​​ത്. സ്റ്റേ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെടെ എ​​​ല്ലാ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ് പ​​​രി​​​സ​​​ര​​​ങ്ങ​​​ളും കൊ​​​തു​​​കു​​​വി​​​മു​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​താ​​​ത് ഓ​​​ഫീ​​​സ് ചു​​​മ​​​ത​​​ല​​​യു​​​ള്ള​​​വ​​​ർ ഉ​​​റ​​​പ്പാ​​​ക്ക​​​ണം.


സ്റ്റേ​​​ഷ​​​നി​​​ലും പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലും കേ​​​സു​​​ക​​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പി​​​ടി​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ, മ​​​റ്റു വ​​സ്തു​​ക്ക​​ൾ എ​​​ന്നി​​​വ​​​യി​​​ൽ വെ​​​ള്ളം കെ​​ട്ടി​​ക്കി​​ട​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. കൊ​​​തു​​​കു​​​നി​​​വാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും പ​​​നി പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ​​​ജീ​​​വ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ക്ക​​​ണം- ഡി​​​ജി​​​പി ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.