മു​ത്ത​ച്ഛ​നോടൊപ്പം സ്കൂട്ടറിൽ പോയ ബാലിക ടിപ്പറിടിച്ച് മരിച്ചു
മു​ത്ത​ച്ഛ​നോടൊപ്പം സ്കൂട്ടറിൽ പോയ ബാലിക ടിപ്പറിടിച്ച് മരിച്ചു
Tuesday, June 27, 2017 11:47 AM IST
ഹ​രി​പ്പാ​ട്: മു​ത്ത​ച്ഛ​നോടൊപ്പം സ്‌​കൂ​ട്ട​റി​ൽ പോയ ബാലിക ടി​പ്പ​ര്‍ ക​യ​റി മ​രി​ച്ചു. മു​ട്ടം ഉ​ഷ​സ് വി​ല്ല​യി​ല്‍ അ​രു​ണി​ന്‍റെ മ​ക​ള്‍ എ​യ്മി (നി​ക്കി-​ഒ​മ്പ​ത്) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്.

ന​ങ്ങ്യാ​ര്‍കു​ള​ങ്ങ​ര മാ​വേ​ലി​ക്ക​ര റോ​ഡി​ല്‍ ല​വ​ല്‍ ക്രോ​സി​ന് കി​ഴ​ക്ക് പാ​ല​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ബ​ഥ​നി ബാ​ലി​കാ​മ​ഠം സെ​ന്‍ട്ര​ല്‍ സ്‌​കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യാ​യി​രു​ന്നു എ​യ്മി. ലവൽ ക്രോസ് തു​റ​ന്ന ഉ​ട​നേ​യാ​യി​രു​ന്നു അ​പ​ക​ടം.
മു​ത്ത​ച്ഛ​ന്‍ റി​ട്ട. എ​സ്‌​ഐ രാ​ഘ​വ​നോ​ടൊ​പ്പം സ്‌​കൂ​ളി​ലേ​ക്ക് പോകുകയായിരുന്നു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ആ​ക്ടീ​വ സ്‌​കൂ​ട്ട​റി​നു‍ പി​ന്നി​ല്‍ ടി​പ്പ​ര്‍ ഇ​ടി​ച്ചു.

തെ​റി​ച്ചു​വീ​ണ എ​യ്മി​യു​ടെ ദേ​ഹ​ത്തു​കൂ​ടി ടി​പ്പ​ർ ക​യ​റി​യി​റ​ങ്ങു​ക​യായി​രു​ന്നു. എ​യ്മി ത​ത്ക്ഷ​ണം മ​രി​ച്ചു.


ഇ​തൊ​ന്നു​മ​റി​യാ​തെ കു​ട്ടി​യു​ടെ മാ​താ​വ് പു​ന്ന​പ്ര സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ള്‍ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക റോ​സ​മ്മ(​സി​ജി) പി​ന്നാ​ലെ വ​ന്ന സ്വ​കാ​ര്യ​ബ​സി​ലുണ്ടാ​യി​രു​ന്നു. മൂ​വ​രു​മൊ​ന്നി​ച്ചാ​ണ് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ​തെ​ങ്കി​ലും മ​ഴ ചാ​റ്റ​ലു​ള്ള​തി​നാ​ല്‍ ചൂ​ണ്ടു​പ​ല​ക ജം​ഗ്ഷ​നി​ല്‍ ഇ​റ​ങ്ങി ബ​സി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു റോ​സ​മ്മ.

എ​യ്മി പ​ഠി​ച്ചി​രു​ന്ന ബ​ഥ​നി സെ​ന്‍ട്ര​ല്‍ സ്‌​കൂ​ളി​ലും തു​ട​ര്‍ന്ന് വീ​ട്ടി​ലും മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍ശ​ന​ത്തി​നു​വ​ച്ചു. സ്‌​കൂ​ളി​ലും വീ​ട്ടി​ലും കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യെ വ​ക​വ​യ്ക്കാ​തെ നൂ​റു ക​ണ​ക്കി​നാ​ളു​ക​ളാ​ണ് കൊ​ച്ചു എ​യ്മി​യെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു കാ​ണു​വാ​നെ​ത്തി​യ​ത്. മു​ട്ടം ക്രി​സ്തു​രാ​ജാ പ​ള്ളി സി​മി​ത്തേ​രി​യി​ല്‍ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. സ​ഹോ​ദ​ര​ന്‍: എ​യ്ഡ​ന്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.