പൊള്ളലേറ്റു മരിച്ച ദന്പതികൾക്കും മകനും പിന്നാലെ ഇളയകുട്ടിയും മരിച്ചു
Tuesday, June 27, 2017 11:46 AM IST
വൈ​ക്കം: വീ​ടി​നു​ള്ളി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ നാ​ലം​ഗ​കു​ടും​ബ​ത്തി​ലെ ഇ​ള​യ​മ​ക​നും മ​രി​ച്ചു. ത​ല​യാ​ഴം ചി​ല്ല​യ​ക്ക​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ ശ്രീ​ഹ​രി (11) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​ത്. ത​ല​യാ​ഴം ചി​ല്ല​യ​ക്ക​ൽ സു​രേ​ഷ് (45), ഭാ​ര്യ സോ​ജ (38), മൂ​ത്ത​മ​ക​ൻ സൂ​ര​ജ് (14) എ​ന്നി​വ​ർ തി​ങ്ക​ളാ​ഴ്ച ത​ന്നെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ സു​രേ​ഷി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു കൂ​ട്ട​നി​ല​വി​ളി കേ​ട്ടാ​ണു പ​രി​സ​ര​വാ​സി​ക​ൾ വീ​ടി​ന​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ​ത്. അ​ട​ച്ചി​ട്ടി​രു​ന്ന മു​റി കടന്നു ചെ​ന്ന​പ്പോ​ഴാ​ണ് കു​ടു​ബ​ത്തി​ലെ നാ​ലം​ഗ​ങ്ങ​ളെയും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.