വ്യാപാരിയുടെ കൈ വെട്ടിയ സംഭവം: മൂന്നു പേർ മൈസൂരുവിൽ പി​​ടി​​യി​​ൽ
വ്യാപാരിയുടെ കൈ വെട്ടിയ സംഭവം: മൂന്നു പേർ മൈസൂരുവിൽ പി​​ടി​​യി​​ൽ
Monday, June 26, 2017 2:35 PM IST
പ​​ള്ളു​​രു​​ത്തി: ഇ​​ട​​ക്കൊ​​ച്ചി ക​​ണ്ണേ​​ങ്ങാ​​ട്ട് ഹ​​ഡ്സ​​ൺ ഹെ​​യ്ൽ എ​​ന്ന വ​​സ്ത്ര​​വ്യാ​​പാ​​ര സ്ഥാ​​പ​​ന ഉ​​ട​​മ ബാ​​ല​​സു​​ബ്ര​​ഹ്മ​​ണ്യ​​ത്തി​​ന്‍റെ കൈ ​​വെ​​ട്ടി​​യ കേ​​സി​​ൽ ക്വ​​ട്ടേ​​ഷ​​ൻ സം​​ഘ​​ത്തി​​ലെ മൂ​​ന്നു പേ​​ർ മൈ​​സൂ​​രു​​വി​​ൽ പി​​ടി​​യി​​ലാ​​യി.

ഏ​​ലൂ​​ർ മ​​ഞ്ഞു​​മ്മ​​ൽ സ്വ​​ദേ​​ശി​​യും നി​​ല​​വി​​ൽ ചേ​​രാ​​ന​​ല്ലൂ​​രി​​ൽ വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന കൂ​​നം​​പ​​റ​​മ്പ് രാ​​ധാ​​കൃ​​ഷ്ണ​​ൻ (ആ​​ശാ​​ൻ-36), ചേ​​രാ​​നെ​​ല്ലൂ​​ർ മൂ​​ല​​യ്ക്കാ​​പ്പ​​ള്ളി ഉ​​ണ്ണി എ​​ന്ന ഷി​​ജി​​ത്ത് (35), ഏ​​ലൂ​​ർ ആ​​ഞ്ഞി​​ലി​​ക്കാ​​ട് വി​​നു (28) എ​​ന്നി​​വ​​രാ​​ണു പി​​ടി​​യി​​ലാ​​യ​​ത്.

മൈ​​സൂ​​രു പാ​​ണ്ഡ​​വ​​പു​​ര​​ത്തു​​നി​​ന്ന് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ച​​യോ​​ടെ പ​​ള്ളു​​രു​​ത്തി സി​​ഐ കെ.​​ജി. അ​​നീ​​ഷി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘ​​മാ​​ണ് ഇ​​വ​​രെ പി​​ടി​​കൂ​​ടി​​യ​​ത്. ര​​ണ്ടു പേ​​രെ നേ​​ര​​ത്തെ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ക്വ​​ട്ടേ​​ഷ​​ൻ ന​​ൽ​​കി​​യ ആ​​ളു​​ൾ​​പ്പെ​​ടെ ഏ​​താ​​നും പേ​​ർ കൂ​​ടി ഇ​​നി പി​​ടി​​യി​​ലാ​​കാ​​നു​​ണ്ട്. ക​​ഴി​​ഞ്ഞ 20നു ​​ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ൽ ക​​ട​​യു​​ട​​മ ബാ​​ല​​സു​​ബ്ര​​ഹ്മ​​ണ്യ​​ത്തി​​ന്‍റെ കൈ ​​വെ​​ട്ടേ​​റ്റ് അ​​റ്റു തൂ​​ങ്ങി​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ അ​​റ​​സ്റ്റി​​ലാ​​യ രാ​​ധാ​​കൃ​​ഷ്ണ​​നും ഒ​​ളി​​വി​​ലു​​ള്ള മ​​റ്റൊ​​രാ​​ളും ചേ​​ർ​​ന്നാ​​ണ് ബാ​​ല​​സു​​ബ്ര​​ഹ്മ​​ണ്യ​​ത്തെ വെ​​ട്ടി​​യ​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. രാ​​ധാ​​കൃ​​ഷ്ണ​​ൻ ര​​ണ്ട് കൊ​​ല​​ക്കേ​​സു​​ൾ​​പ്പെ​​ടെ 16 കേ​​സി​​ൽ പ്ര​​തി​​യാ​​ണ്. ഉ​​ണ്ണി ര​​ണ്ടു കൊ​​ല​​പാ​​ത​​ക കേ​​സു​​ൾ​​പ്പെ​​ടെ പ​​ത്ത് കേ​​സി​​ലും വി​​നു ആ​​റ് കേ​​സി​​ലും പ്ര​​തി​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.