വൈ​ദി​ക​നെ അ​ജ്ഞാ​ത​സം​ഘം ആ​ക്ര​മി​ച്ചു
Saturday, June 24, 2017 1:07 PM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: വൈ​​​ദി​​​ക​​​നെ അ​​​ജ്ഞാ​​​ത​​​സം​​​ഘം ആ​​​ക്ര​​​മി​​​ച്ചു പ​​​രി​​​ക്കേ​​​ല്പി​​​ച്ചു. കൈ​​​ക്കും കാ​​​ലി​​​നും സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ വൈ​​​ദി​​​ക​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു കാ​​​ര​​​ണം അ​​​റി​​​വാ​​​യി​​​ട്ടി​​​ല്ല. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഫ​​​യ​​​ർ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്നേ​​​ഹ​​​ഭ​​​വ​​​ൻ ഐ​​​ടി​​​സി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​യ് വൈ​​​ദ്യ​​​ക്കാ​​​ര​​​നു നേ​​​രെ​​​യാ​​​ണ് ആ​​​ക്രമ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം ആ​​​റ​​​ര​​​യോ​​​ടെ​​​യാ​​​ണ് സംഭവം. സ്നേ​​​ഹ​​​ഭ​​​വ​​​ന്‍റെ വ​​​രാ​​​ന്ത​​​യി​​​ൽ നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഫാ. ​​​ജോ​​​യി​​​യെ ബൈ​​​ക്കി​​​ലെ​​​ത്തി​​​യ ര​​​ണ്ടം​​​ഗ സം​​​ഘ​​​മാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​ത്. ബൈ​​​ക്കി​​​ലെ​​​ത്തി​​​യ​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ പൈ​​​പ്പ് വ​​​ടി​​​യു​​​മാ​​​യി ഓ​​​ടി​​​വ​​​ന്ന് ഫാ. ​​​ജോ​​​യി​​​യു​​​ടെ കൈ​​​യി​​​ലും കാ​​​ലി​​​ലും അ​​​ടി​​​ക്കുകയായിരുന്നു.


ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​വ​​​ർ പെ​​​ട്ടെ​​​ന്നു ബൈ​​​ക്കി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ടു. ഇ​​​രു​​​വ​​​രും മ​​​ഴ​​​ക്കോ​​​ട്ട് ധ​​​രി​​​ച്ചി​​​രു​​​ന്നു. താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച വൈ​​​ദി​​​ക​​​നെ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി തൃ​​​ശൂ​​​ർ അ​​​മ​​​ല മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കു മാ​​​റ്റി. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട പോ​​​ലീ​​​സ് മേ​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. ര​​​ണ്ടാ​​​ഴ്ച മു​​​ന്പാ​​​ണ് ഫാ.​​​ജോ​​​യ് വൈ​​​ദ്യ​​​ക്കാ​​​ര​​​ൻ സ്നേ​​​ഹ​​​ഭ​​​വ​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.