കർഷകപ്രശ്നം: പ്രതിഷേധത്തിര തീർത്തു കേരള കോൺഗ്രസ്-എമ്മിന്‍റെ ട്രെയിൻ തടയൽ
കർഷകപ്രശ്നം: പ്രതിഷേധത്തിര തീർത്തു കേരള കോൺഗ്രസ്-എമ്മിന്‍റെ ട്രെയിൻ തടയൽ
Friday, June 23, 2017 1:20 PM IST
കോ​​ട്ട​​യം: ഉ​​ത്പാ​​ദ​​ന ചെ​​ല​​വി​​നെ​​ക്കാ​​ൾ 50 ശ​​ത​​മാ​​ന​​മെ​​ങ്കി​​ലും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ കാ​​ർ​​ഷി​​ക വി​​ള​​ക​​ൾ​​ക്ക് എ​​ല്ലാ വ​​ർ​​ഷ​​വും കു​​റ​​ഞ്ഞ താ​​ങ്ങു​​വി​​ല നി​​ശ്ച​​യി​​ക്ക​​ണ​​മെ​​ന്നും ഇ​​തു​​റ​​പ്പാ​​ക്കാ​​ൻ നി​​യ​​മ​​നി​​ർ​​മാ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി എം​​എ​​ൽ​​എ.

വി​​ല​​ത്ത​​ക​​ർ​​ച്ച​​യി​​ൽ ന​​ട്ടംതി​​രി​​യു​​ന്ന ക​​ർ​​ഷ​​ക​​ന്‍റെ നി​​ല​​നി​​ൽ​​പ്പി​​ന് ഇ​​ത് അ​​നി​​വാ​​ര്യ​​മാ​​ണ്. കാ​​ർ​​ഷി​​ക വി​​ള​​ക​​ൾ​​ക്കു താ​​ങ്ങു​​വി​​ല പ്ര​​ഖ്യാ​​പി​​ക്കു​​ക, കാ​​ർ​​ഷി​​ക ക​​ട​​ങ്ങ​​ൾ എ​​ഴു​​തി​​ത്ത​​ള്ളു​​ക, അ​​ന്താ​​രാ​ഷ്‌​ട്ര ക​​രാ​​റു​​ക​​ളി​​ലെ ക​​ർ​​ഷ​​ക ദ്രോ​​ഹ​​വ്യ​​വ​​സ്ഥ​​ക​​ൾ ഒ​​ഴി​​വാ​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സം​​സ്ഥാ​​ന ക​​മ്മി​​റ്റി ന​​ട​​ത്തു​​ന്ന വി​​വി​​ധ​​ങ്ങ​​ളാ​​യ ക​​ർ​​ഷ​​ക പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ ന​​ട​​ത്തി​​യ ട്രെ​​യി​​ൻ ത​​ട​​യ​​ൽ സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.

ബീ​​ഫി​​ന്‍റെ പേ​​രി​​ൽ നി​​യ​​മ​​ഭേ​​ദ​​ഗ​​തി​​ക്കു വ്യ​​ഗ്ര​​ത കാ​​ട്ടി​​യ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ക​​ട​​ക്കെ​​ണി​​യി​​ൽ​​പ്പെ​​ട്ട് മ​രി​ക്കു​ന്ന ക​​ർ​​ഷ​​ക​​നെ സ​​ഹാ​​യി​​ക്കാ​​ൻ ഒ​​രു ന​​ട​​പ​​ടി​​യും സ്വീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ, ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​ൻ സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി എം​​പി, ജോ​​യി ഏ​​ബ്ര​​ഹാം എം​​പി, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, റോ​​ഷി അ​​ഗ​​സ്റ്റി​​ൻ എം​​എ​​ൽ​​എ, ടി.​​യു. കു​​രു​​വി​​ള, തോ​​മ​​സ് ഉ​​ണ്ണി​​യാ​​ട​​ൻ, ജോ​​സ​​ഫ് എം. ​​പു​​തു​​ശേ​​രി, അ​​റ​​യ്ക്ക​​ൽ ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള, പി.​​കെ. സ​​ജീ​​വ്, ഡി.​​കെ. ജോ​​ണ്‍, തോ​​മ​​സ് എം. ​​മാ​​ത്തു​​ണ്ണി, ഇ.​​ജെ. ആ​​ഗ​​സ്തി, സ​​ണ്ണി തെ​​ക്കേ​​ടം, വി​​ജി എം. ​​തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.


പാ​​ർ​​ട്ടി നേ​​താ​​ക്ക​​ളാ​​യ വി.​​വി. ജോ​​ഷി, ജോ​​സ് ടോം, ​​ബാ​​ബു ജോ​​സ​​ഫ്, ജോ​​ബ് മൈ​​ക്കി​​ൾ, എം.​​എം. ഫ്രാ​​ൻ​​സി​സ്, സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, ജോ​​ർ​​ജു​​കു​​ട്ടി അ​​ഗ​​സ്തി, മേ​​രി സെ​​ബാ​​സ്റ്റ്യ​​ൻ, ജോ​​ണ്‍ കെ. ​​മാ​​ത്യു, ചാ​​ണ്ടി മാ​​സ്റ്റ​​ർ, ചെ​​റി​​യാ​​ൻ പോ​​ള​​ച്ചി​​റ​​യ്ക്ക​​ൽ, ജേ​​ക്ക​​ബ് തോ​​മ​​സ് അ​​രി​​കു​​പു​​റം, ജോ​​ബി ജോ​​ണ്‍, ബെ​​ന്നി ക​​ക്കാ​​ട്, ബേ​​ബി വ​​ട്ട​​ക്കു​​ന്നേ​​ൽ, സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ, ഫി​​ലി​​പ്പ് കു​​ഴി​​കു​​ളം, സേ​​വി കു​​രി​​ശു​​വീ​​ട്ടി​​ൽ, പ്രി​​ൻ​​സ് ലൂ​​ക്കോ​​സ്, രാ​​രി​​ച്ച​​ൻ നീ​​റ​​ണാ​​കു​​ന്നേ​​ൽ, വി.​​സി. ഫ്രാ​​ൻ​​സി​​സ്, ബേ​​ബി മാ​​ത്യു, സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി, രാ​​കേ​​ഷ് ഇ​​ട​​പ്പു​​ര, കെ.​​പി. ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ ട്രെ​​യി​​ൻ സ​​മ​​ര​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.