മഴക്കുറവ് 32 ശതമാനം
മഴക്കുറവ് 32 ശതമാനം
Thursday, June 22, 2017 2:39 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷം 22 ദി​​​വ​​​സം പി​​​ന്നി​​​ട്ട​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്തു 32 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വ്. 44.79 സെ​​​ന്‍റി മീ​​​റ്റ​​​ർ മ​​​ഴ ല​​​ഭി​​​ക്കേ​​​ണ്ടി​​​ട​​​ത്തു ല​​​ഭി​​​ച്ച​​​ത് 30.44 സെ​​​ന്‍റി​​മീ​​​റ്റ​​​ർ മാ​​​ത്രം.

ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​റെ​​​യു​​​ള്ള ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ ല​​​ഭി​​​ക്കേ​​​ണ്ട മ​​​ഴ​​​യു​​​ടെ പ​​​കു​​​തി​​​യി​​​ൽ താ​​​ഴെ​​​യേ ല​​​ഭി​​​ച്ചു​​​ള്ളൂ. 40.93 സെ​​​ന്‍റി​​മീ​​​റ്റ​​​ർ വേ​​​ണ്ടി​​​ട​​​ത്ത് 18.7 സെ​​​ന്‍റി മീ​​​റ്റ​​​ർ. 54 ശ​​​ത​​​മാ​​​നം കു​​​റ​​​വ്. വ​​​യ​​​നാ​​​ട്ടി​​​ൽ 61 ശ​​​ത​​​മാ​​​ന​​​മാ​​​ണു കു​​​റ​​​വ്. 39.9 സെ​​​ന്‍റി മീ​​​റ്റ​​​റി​​​നു പ​​​ക​​​രം 15.47 സെ​​​ന്‍റി​​മീ​​​റ്റ​​​ർ.

മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ ല​​​ഭി​​​ച്ച മ​​​ഴ​​​യും (സെ​​​ന്‍റി​​മീ​​​റ്റ​​​ർ) ബ്രാ​​​യ്ക്ക​​​റ്റി​​​ൽ മ​​​ഴ​​​ക്കു​​​റ​​​വും (ശ​​​ത​​​മാ​​​നം).
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 16.23 (36), കൊ​​​ല്ലം 25.82 (19), പ​​​ത്ത​​​നം​​​തി​​​ട്ട 26.47 (32), ആ​​​ല​​​പ്പു​​​ഴ 30.02 (29), കോ​​​ട്ട​​​യം 35.89 (20), എ​​​റ​​​ണാ​​​കു​​​ളം 40.71 (15), തൃ​​​ശൂ​​​ർ 34.59 (26), പാ​​​ല​​​ക്കാ​​​ട് 17.44 (39), മ​​​ല​​​പ്പു​​​റം 24.37 (43), കോ​​​ഴി​​​ക്കോ​​​ട് 50.83 (15), ക​​​ണ്ണൂ​​​ർ 44.94 (17), കാ​​​സ​​​ർ​​​ഗോ​​​ഡ് 49.86 (24). ന്യൂ​​​ന​​​മ​​​ർ​​​ദ​​​പാ​​​ളി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടാ​​​ത്ത​​​താ​​​ണു മ​​​ഴ​​​കു​​​റ​​​യാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നു ശാ​​​സ്ത്ര​​​ജ്ഞ​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.