ജേക്കബ് തോമസും ഭാര്യയും രാജപാളയത്ത് 100 ഏക്കർ ഭൂമി വാങ്ങിയെന്നു മൊഴി
Thursday, June 22, 2017 2:21 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഡി​​ജി​​പി ജേ​​ക്ക​​ബ് തോ​​മ​​സും ഭാ​​ര്യ ഡെ​​യ്സി​​യും ത​​മി​​ഴ്നാ​​ട് രാ​​ജ​​പാ​​ള​​യം താ​​ലൂ​​ക്കി​​ലെ സേ​​ത്തൂ​​ർ വി​​ല്ലേ​​ജി​​ൽ 100 ഏ​​ക്ക​​ർ മാ​​വി​​ൻ​​തോ​​ട്ടം വാ​​ങ്ങി​​യ​​താ​​യി പ​​രാ​​തി​​ക്കാ​​ര​​നാ​​യ ക​​ണ്ണൂ​​ർ ഡി​​സി​​സി സെ​​ക്ര​​ട്ട​​റി സ​​ത്യ​​ൻ ന​​ര​​വൂ​​ർ വി​​ജി​​ല​​ൻ​​സി​​നു മൊ​​ഴി ന​​ൽ​​കി. ജേ​​ക്ക​​ബ് തോ​​മ​​സി​​ന്‍റെ​​യും ഭാ​​ര്യ ഡെ​​യ്സി​​യു​​ടെ​​യും പേ​​രി​​ൽ 50 ഏ​​ക്ക​​ർ ഭൂ​​മി വീ​​ത​​മാ​​ണു വാ​​ങ്ങി​​യ​​ത്. 2001 ന​​വം​​ബ​​ർ 15നു ​​ഭൂ​​മി ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​തി​​ന്‍റെ രേ​​ഖ​​ക​​ൾ സ​​ഹി​​ത​​മാ​​ണു മൊ​​ഴി ന​​ൽ​​കി​​യ​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ 11നോ​​ടെ വി​​ജി​​ല​​ൻ​​സ് പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘം ര​​ണ്ട് എ​​സ്പി കെ. ​​ജ​​യ​​കു​​മാ​​ർ മു​​മ്പാ​​കെ​​യാ​​ണു മൊ​​ഴി ന​​ൽ​​കി​​യ​​ത്. മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്ത​​ൽ ഒ​​രു മ​​ണി​​ക്കൂ​​റി​​ലേ​​റെ നീ​​ണ്ടു നി​​ന്നു. മൊ​​ഴി​​യും രേ​​ഖ​​ക​​ളും വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ച ശേ​​ഷം തു​​ട​​ർ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു എ​​സ്പി ജ​​യ​​കു​​മാ​​ർ പ​​രാ​​തി​​ക്കാ​​ര​​നാ​​യ സ​​ത്യ​​ൻ ന​​ര​​വൂ​​രി​​ലെ അ​​റി​​യി​​ച്ച​​താ​​യാ​​ണു സൂ​​ച​​ന. രാ​​ജ​​പാ​​ള​​യം താ​​ലൂ​​ക്കി​​ലെ സേ​​ത്തൂ​​ർ വി​​ല്ലേ​​ജി​​ൽ 50 ഏ​​ക്ക​​ർ അ​​ൽ​​ഫോ​​ണ്‍സോ മാ​​വി​​ൻ​​തോ​​ട്ടം വാ​​ങ്ങി​​യ​​ത് ജേ​​ക്ക​​ബ്തോ​​മ​​സ് സ്വ​​ത്തു​​വി​​വ​​രം ന​​ൽ​​കി​​യി​​പ്പോ​​ൾ മ​​റ​​ച്ചു​​വ​​ച്ചെ​​ന്നാ​​യി​​രു​​ന്നു ആ​​രോ​​പ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.