എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോ. പ്രതിഷേധിച്ചു
Thursday, June 22, 2017 2:08 PM IST
കോ​ട്ട​യം: പ്ല​സ് ടു ​അ​ധ്യാ​പ​ക ത​സ്തി​ക അ​നു​വ​ദി​ക്കു​ന്ന​തി​ൽ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളോ​ട് സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന​ത് ക​ടു​ത്ത വി​വേ​ച​ന​മെ​ന്ന് എ​യ്ഡ​ഡ് സ്കു​ൾ മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. 2014-15 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പ്ല​സ് ടു ​കോ​ഴ്സ് അ​നു​വ​ദി​ച്ച സ്കൂ​ളു​ക​ളി​ൽ, സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ മാ​ത്രം നി​യ​മ​നം ന​ട​ത്തു​ക​യും എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ നി​യ​മ​നം വൈ​കി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ക​ടു​ത്ത അ​നീ​തി​യാ​ണ്.

പ്ല​സ് ടു ​കോ​ഴ്സു​ക​ളി​ൽ അ​ഡ്മി​ഷ​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചി​രി​ക്കെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ ഈ ​വേ​ർ​തി​രി​വ് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും പ്ല​സ് ടു ​കോ​ഴ്സ് തു​ട​ങ്ങി മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും സ്ഥി​രാ​ധ്യാ​പ​ക​രെ ല​ഭി​ക്കാ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശ​ത്തെ നി​ഷേ​ധി​ക്ക​ലു​മാ​ണെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഫാ. ​വ​ർ​ക്കി ആ​റ്റു​പു​റ​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യും പ്ര​സ്താ​വി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.