വാടകയ്ക്കെടുത്തു ലോറി വിറ്റ കേസ്: അന്തർസംസ്ഥാന മോഷണസംഘം പിടിയിൽ
Thursday, June 22, 2017 2:08 PM IST
നെ​ടു​ങ്ക​ണ്ടം: വാ​ട​ക​യ്ക്കെ​ടു​ത്ത ലോ​റി മ​റി​ച്ചു​വി​റ്റ കേ​സി​ൽ അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന​മോ​ഷ​ണ സം​ഘ​ത്തി​ലെ നാ​ലു​പേ​രെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റു​ ചെ​യ്തു. നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നു ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ ലോ​റി നാ​ഗ​ർ​കോ​വി​ലി​ലെ വ​ർ​ക്ക്ഷോ​പ്പി​ൽനി​ന്നു ക​ണ്ടെ​ടു​ത്തു.

മോ​ഷ​ണ സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​യ മു​ണ്ട​ക്ക​യം വ​ണ്ടം​പ​താ​ൽ മു​തു​മ​ര​ത്തി​ൽ ഷൈ​ജു കു​ട്ട​പ്പ​ൻ(30), തൊ​ടു​പു​ഴ അ​ക​ല​ക്കു​ന്നം മ​ണ​ലി​ങ്ക​ൽ മു​ല്ലൂ​ർ ഷി​ജി വ​ർ​ഗീ​സ്(37), ക​ണ്ണൂ​ർ ഇ​രി​ട്ടി പ​ടി​യൂ​ർ അ​ന്പാ​ട്ട് ര​മേ​ശ്(45), നാ​ഗ​ർ​കോ​വി​ൽ വ​ണി​ക​ർ​ തെ​രു​വി​ൽ നാ​ഗ​രാ​ജ​ൻ(41) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വാ​ഹ​ന​മോ​ഷ​ണ സം​ഘ​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ഇ​ട​നി​ല​ക്കാ​ര​നാ​ണ് ര​മേ​ശ്. മോ​ഷ്‌ടിച്ച വാ​ഹ​ന​ങ്ങ​ൾ ര​മേ​ശ് നാ​ഗ​ർ​കോ​വി​ലി​ലെ നാ​ഗ​രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ർ​ക്ക്‌ഷോ​പ്പി​ൽ എ​ത്തി​ക്കാ​റാ​ണ് പ​തി​വ്.

സം​ഘം ഇ​തി​ന​കം പ​തി​ന​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ൾ കൊ​ല്ലം, പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് മോ​ഷ്‌ടി​ച്ച് ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വാ​ട​ക​യ്ക്ക് ഓ​ടി​ക്കു​ന്ന​തി​നാ​യി നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​ച്ച ക​ള​മ​ശേ​രി സ്വ​ദേ​ശി ചെ​റു​പ​റ​ന്പി​ൽ ന​സീ​റി​ന്‍റെ ലോ​റി നെ​ടു​ങ്ക​ണ്ടം ന​രി​പ്പാ​റ​യി​ൽ ഈ​പ്പ​ൻ(49), താ​ന്നി​മൂ​ട് ബ്ലോ​ക്ക് ന​ന്പ​ർ 264-ൽ ​ഷാ​ജ​ഹാ​ൻ(40) എ​ന്നി​വ​ർ​ ചേ​ർ​ന്നു ര​ണ്ടാ​ഴ്ച​യ്ക്കു​മു​ന്പ് മോ​ഷ്‌ടിച്ച് ഷൈ​ജു​വി​നും ഷി​ജി​ക്കും അ​ഞ്ചു​ല​ക്ഷം രൂ​പ​യ്ക്ക് വി​ൽ​ക്കു​ക​യാ​യി​രു​ന്നു.


തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ലോ​റി ക​ന്പം​മേട് അ​തി​ർ​ത്തി​വ​ഴി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ വാ​ഹ​ന​മോ​ഷ​ണ സം​ഘ​ത്തെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.
ലോ​റി ചെ​ന്നൈ​യി​ൽ വി​ൽ​പ​ന ന​ട​ത്താ​നാ​ണ് പ്ര​തി​ക​ൾ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. പി​ടി​യി​ലാ​യ നാ​ലു​പേ​രു​ടെ പേ​രി​ലും ധാ​രാ​ളം മോ​ഷ​ണ​ക്കേ​സു​ക​ൾ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഉ​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. നെ​ടു​ങ്ക​ണ്ടം സി​ഐ റെ​ജി എം. ​കു​ന്നി​പ്പ​റ​ന്പ​ന്‍റെ നേ​തൃ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം എ​സ്ഐ സോ​ൾ​ജി​മോ​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ കെ. ​സ​ജി​കു​മാ​ർ, കെ.​സി. ഹ​രി​കു​മാ​ർ, സി​പി​ഒ​മാ​രാ​യ യു. ​ഷെ​മീ​ർ, കെ.​വി. ഷെ​മീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.