കള്ളനോട്ട് സംഘം വിതരണം ചെയ്തതു രണ്ടു കോടിയുടെ വ്യാജനോട്ടുകൾ
Thursday, June 22, 2017 2:08 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പോ​ലീ​സ് പി​ടികൂ​ടി​യ അ​ന്ത​ർ സം​സ്ഥാ​ന ക​ള്ള​നോ​ട്ടു സം​ഘം ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നി​ട​യി​ൽ അ​ച്ച​ടി​ച്ചു വി​ത​ര​ണം ചെ​യ്ത​തു ര​ണ്ടു കോ​ടി​യു​ടെ അ​ഞ്ഞൂ​റി​ന്‍റെ ക​ള്ള​നോ​ട്ടു​ക​ളാ​ണെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ നാ​ലു പ്ര​തി​ക​ളെ കോ​ട​തി​യി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ക​ർ​ണാ​ട​ക​യി​ലെ ഹൊ​സൂ​റി​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ അ​ത്യാ​ധു​നി​ക ക​ള്ള​നോ​ട്ടു നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 16 നു ​ചാ​വ​ക്കാ​ടു സ്വ​ദേ​ശി അ​ഫ്സ​റി​നെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​തോ​ടെ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത പ്ര​തി​ക​ളു​ടെ എ​ണ്ണം പ​ത്താ​യി. ഇ​വ​രി​ൽ നി​ന്നും 42 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളാ​ണ് ഇ​തു​വ​രെ പി​ടി​ച്ചെ​ടു​ത്ത​ത്.

കേ​സി​ൽ ഇ​രു​പ​തോ​ളം പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും 200 കോ​ടി രൂ​പ അ​ച്ച​ടി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്നും ഇ​ടു​ക്കി എ​സ്പി പി.​ജി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. പി​ടി​യി​ലാ​കാ​നു​ള്ള​വ​രി​ൽ ഇ​വ​രു​ടെ സ​ഹാ​യി​ക​ളാ​യ യു​വ​തി​ക​ളു​മു​ണ്ട്. പ​ത്തു വ​ർ​ഷ​മാ​യി ഇ​വ​ർ ക​ള്ള​നോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ ത​മി​ഴ്നാ​ട് മ​ധു​ര​ ജി​ല്ല​യി​ൽ ശ്രീ​റാം ന​ഗ​ർ സ്ട്രീ​റ്റി​ൽ ​അ​ൻ​പ് സെ​ൽ​വം (രാ​ജു ഭാ​യ്-48), നെ​ടു​ങ്ക​ണ്ടം മൈ​ന​ർ സി​റ്റി കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ സു​നി​ൽ കു​മാ​ർ (ര​മേ​ശ് -39), അ​ണ​ക്ക​ര പു​റ്റ​ടി അ​ച്ച​ൻ​കാ​നം ക​ടി​യ​ൻ​കു​ന്നി​ൽ ര​വീ​ന്ദ്ര​ൻ (കു​ഞ്ഞൂ​ഞ്ഞ്), ചാ​വ​ക്കാ​ട് പു​ന്ന​യൂ​ർ അ​ക​ലാ​ട് പ​ടി​ഞ്ഞാ​റേ​യി​ൽ ഷി​ഹാ​ബു​ദ്ദീ​ൻ (ഫൈ​സു-43), ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് അ​ന്പാ​ടി​യി​ൽ കൃ​ഷ്ണ​കു​മാ​ർ (44) എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.