ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് പിഞ്ചുകുട്ടിയും യുവതിയും മരിച്ചു
ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് പിഞ്ചുകുട്ടിയും   യുവതിയും മരിച്ചു
Thursday, June 22, 2017 1:50 PM IST
പ​​​ഴ​​​യ​​​ന്നൂ​​​ർ/​​പ​​ട്ടാ​​മ്പി: ഡെ​​​ങ്കി​​​പ്പ​​​നി ബാ​​​ധി​​​ച്ച് പ​​ഴ​​യ​​ന്നൂ​​രി​​ൽ യു​​വ​​തി​​യും പ​​ട്ടാ​​മ്പി ഓ​​ങ്ങ​​ല്ലൂ​​രി​​ൽ പി​​ഞ്ചു​​കു​​ഞ്ഞും മ​​രി​​ച്ചു. കൊ​​​ണ്ടാ​​​ഴി പാ​​​റ​​​മേ​​​ൽ​​​പ​​​ടി തൊ​​​ടു​​​കാ​​​ട്ടി​​​ൽ മോ​​​ഹ​​​ൻ​​​ദാ​​​സി​​​ന്‍റെ ഭാ​​​ര്യ വി​​​ജ​​​യ​​​ശ്രീ (അ​​മ്പി​​​ളി മോ​​​ഹ​​​ൻ-37)​​യാ​​ണ് പ​​ഴ​​യ​​ന്നൂ​​രി​​ൽ മ​​രി​​ച്ച​​ത്. സം​​​സ്കാ​​​രം ന​​​ട​​​ത്തി.

ര​​ണ്ടാ​​ഴ്ച മു​​മ്പാ​​ണ് പ​​​നി ആ​​രം​​ഭി​​ച്ച​​ത്. ആ​​​ദ്യം വ​​​ട​​​ക്കേ​​​ത്ത​​​റ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പി​​​ന്നീ​​​ട് തൃ​​​ശൂ​​​ർ അ​​​ശ്വി​​​നി ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ചി​​​കി​​​ത്സ തേ​​​ടി​. പ​​​നി മൂ​​​ർ​​​ച്ഛി​​​ച്ച​​​തി​​​നെ​​​ത്തുട​​​ർ​​​ന്ന് പി​​​ന്നീ​​​ട് തൃ​​​ശൂ​​​ർ ദ​​​യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. അ​​​വി​​​ടെ​​​വ​​​ച്ചാ​​​ണ് മ​​​രി​​​ച്ച​​​ത്. മ​​​ക്ക​​​ൾ: അ​​​ഞ്ജ​​​ലി, വി​​​ഷ്ണു​​​ദാ​​​സ്.ഓ​​​ങ്ങ​​​ല്ലൂ​​​രി​​ൽ മ​​രി​​ച്ച​​ത് ഒ​​മ്പ​​​തു​​​മാ​​​സം പ്രാ​​​യ​​​മാ​​​യ കു​​ഞ്ഞാ​​ണ്. പാ​​​റ​​​പ്പു​​​റം വ​​​യ്യാ​​​ട്ട് കു​​​ണ്ടി​​​ൽ താ​​​ഹി​​​ർ മൗ​​​ല​​​വി​​​യു​​​ടെ മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് റ​​​ഫീ​​​ക്കാ​​​ണ് തൃ​​​ശൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ മ​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ പ​​​ട്ടാ​​മ്പി താ​​​ലൂ​​​ക്കി​​​ൽ​​​പെ​​​ട്ട ഓ​​​ങ്ങ​​​ല്ലൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ഡെ​​​ങ്കി​​​പ്പ​​​നി ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച​​​വ​​​വ​​​രു​​​ടെ എ​​​ണ്ണം നാ​​​ലാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.