പ്രതിഷേധ കശാപ്പ് : യൂ​ത്ത് കോ​ൺഗ്രസ് നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സ്
Sunday, May 28, 2017 12:20 PM IST
ക​​​ണ്ണൂ​​​ർ: ക​​ശാ​​പ്പ് നി​​രോ​​ധ​​ന​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് പൊ​​​തു​​​സ്ഥ​​​ല​​​ത്ത് ക​​ശാ​​പ്പ് ന​​ട​​ത്തി​​യ​​തി​​​ന് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​രോ​​ധ​​ന ഉ​​​ത്ത​​​ര​​​വി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ക​​​ണ്ണൂ​​​ർ സി​​​റ്റി​​​യി​​​ലാ​​​യി​​​രു​​​ന്നു യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ ക​​ശാ​​പ്പു​​ ന​​ട​​ത്തി മാം​​​സം വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

റോ​​​ഡ​​​രി​​​കി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ട ഗു​​​ഡ്സ് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ലാ​​​യി​​​രു​​​ന്നു ക​​ശാ​​പ്പ്. യു​​​വ​​​മോ​​​ർ​​​ച്ച ജി​​​ല്ലാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​സി. ര​​​തീ​​​ഷ് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​പ്ര​​​കാ​​​രം ജി​​​ല്ലാ മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ അ​​​നു​​​മ​​​തി​​യോ​​ടെ​​യാ​​ണ് കേ​​​സെ​​​ടു​​​ത്ത​​ത്.


ഒ​​​രു​​​ വ​​​ർ​​​ഷം ത​​​ട​​​വും 5,000 രൂ​​​പ പി​​​ഴ​​​യും കി​​​ട്ടാ​​​വു​​​ന്ന വ​​​കു​​​പ്പ് അ​​നു​​സ​​രി​​ച്ചാ​​ണ് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ക​​​ണ്ണൂ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് റി​​​ജി​​​ൽ മാ​​​ക്കു​​​റ്റി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രേ​​യു​​ള്ള കേ​​​സ്. അ​​​തി​​​നി​​​ടെ, കേ​​​സെ​​​ടു​​​ക്കാ​​​ൻ പോ​​ലീ​​സ് വി​​​മു​​​ഖ​​​ത കാ​​​ണി​​​ക്കു​​ന്നു​​വെ​​ന്ന് ആ​​​രോ​​​പി​​​ച്ച് യു​​​വ​​​മോ​​​ർ​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.