എം.സി. ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ
എം.സി. ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ
Thursday, May 25, 2017 12:32 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന വ​​നി​​താ ക​​മ്മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ​​യാ​​യി എം.​​സി. ജോ​​സ​​ഫൈ​​നെ​​യും അം​​ഗ​​മാ​​യി അ​​ഭി​​ഭാ​​ഷ​​ക​​യാ​​യ എം.​​എ​​സ്. താ​​ര​​യേ​​യും നി​​യ​​മി​​ച്ചു. സി​​പി​​എം കേ​​ന്ദ്ര ക​​മ്മി​​റ്റി​​യം​​ഗ​​വും ജ​​നാ​​ധി​​പ​​ത്യ മ​​ഹി​​ളാ അ​​സോ​​സി​​യേ​​ഷ​​ൻ അ​​ഖി​​ലേ​​ന്ത്യാ ഉ​​പാ​​ധ്യ​​ക്ഷ​​യു​​മാ​​ണ് എം.​​സി. ജോ​​സ​​ഫൈ​​ൻ. സി​​പി​​ഐ കൊ​​ല്ലം ജി​​ല്ലാ ക​​മ്മി​​റ്റി അം​​ഗ​​മാ​​ണ് എം.​​എ​​സ്. താ​​ര.

നി​​ല​​വി​​ലെ അ​​ധ്യ​​ക്ഷ കെ.​​സി. റോ​​സ​​ക്കു​​ട്ടി സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ജോ​​സ​​ഫൈ​​നെ നി​​യ​​മി​​ച്ച​​ത്. വൈ​​പ്പി​​ൻ മു​​രു​​ക്കും​​പാ​​ടം സ്വ​​ദേ​​ശി​​നി​​യാ​​ണു ജോ​​സ​​ഫൈ​​ൻ. അ​​ങ്ക​​മാ​​ലി​​യി​​ൽ താ​​മ​​സം. 68 വ​​യ​​സു​​ണ്ട്. എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ൽ​​നി​​ന്ന് മ​​ല​​യാ​​ള​​ത്തി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദം നേ​​ടി. വി​​ശാ​​ല കൊ​​ച്ചി വി​​ക​​സ​​ന അ​​ഥോ​​റി​​റ്റി, സം​​സ്ഥാ​​ന വ​​നി​​താ വി​​ക​​സ​​ന കോ​​ർ​​പ​​റേ​​ഷ​​ൻ എ​​ന്നി​​വ​​യു​​ടെ അ​​ധ്യ​​ക്ഷ​​യാ​​യി​​രു​​ന്നു. ക​​രു​​നാ​​ഗ​​പ്പ​​ള്ളി എം​​എ​​ൽ​​എ​​യും സി​​പി​​ഐ​​യു​​ടെ മു​​തി​​ർ​​ന്ന നേ​​താ​​വു​​മാ​​യി​​രു​​ന്ന ബി.​​എം. ഷെ​​രീ​​ഫി​​ന്‍റെ മ​​ക​​ളാ​​ണ് എം.​​എ​​സ്. താ​​ര. ചെ​​യ​​ർ​​മാ​​ൻ ഉ​​ൾ​​പ്പെ​​ടെ അ​​ഞ്ച് അം​​ഗ​​ങ്ങ​​ളാ​​ണു വ​​നി​​താ ക​​മ്മീ​​ഷ​​നി​​ൽ ഉ​​ള്ള​​ത്. നി​​ല​​വി​​ൽ പ്ര​​മീ​​ളാ ദേ​​വി, ഷി​​ജി ഷി​​ജു, ലി​​സി ജോ​​സ് എ​​ന്നി​​വ​​രാ​​ണു മ​​റ്റം​​ഗ​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.