ബെന്നിയുടെ ജീവനുവേണ്ടി നാട് കൈകോർക്കും
Thursday, May 25, 2017 12:18 PM IST
ചേ​ർ​ത്ത​ല: ഗൃ​ഹ​നാ​ഥ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ജ​ന്മ​നാ​ട് ഒ​രു​മി​ച്ച് കൈ​കോ​ർ​ക്കു​ന്നു. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 20-ാം വാ​ർ​ഡി​ൽ ക​ള​ത്തി​ൽ ബെ​ന്നി​യു​ടെ (46) വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കും ചി​കി​ത്സാച്ചെല​വി​നു​മാ​യു​ള്ള തു​ക ക​ണ്ടെ​ത്താ​നാ​യി ജീ​വ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ​യും ച​ങ്ങ​നാ​ശേ​രി പ്ര​ത്യാ​ശ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 28ന് ​ധ​ന​സ​മാ​ഹ​ര​ണം ന​ട​ക്കും. പ​ത്തു​ല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, പ്ര​ത്യാ​ശ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി​ൽ, ടി.​എ​സ്. അ​ജ​യ​കു​മാ​ർ, സ​നീ​ഷ് മ​ണ​വേ​ലി​ച്ചി​റ, ബാ​ബു എ​ന്നി​വ​ർ പ​റ​ഞ്ഞു.

രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ 15, 17, 18, 20, 21, 22 വാ​ർ​ഡു​ക​ളി​ൽ നി​ന്നു​മാ​ണ് തു​ക സ​മാ​ഹ​രി​ക്കു​ന്ന​ത്. എ​ലി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബെ​ന്നി​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​യെ​ങ്കി​ലും ഇ​രു വൃ​ക്ക​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന ഇ​യാ​ൾ രോ​ഗ​ബാ​ധി​ത​നാ​യ​തോ​ടെ വീ​ട് പ​ട്ടി​ണി​യി​ലാ​യി. ബെ​ന്നി​യു​ടെ ചി​കി​ത്സ​യ്ക്കാ​യു​ള്ള ഭാ​രി​ച്ച തു​ക കു​ടും​ബ​ത്തി​നു ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​താ​യ​തോ​ടെ​യാ​ണ് ദൗ​ത്യം ജീ​വ​ൻ ര​ക്ഷാ​സ​മി​തി ഏ​റ്റെ​ടു​ത്ത​ത്. ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി 37 സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചു. 1500ഓ​ളം പേ​ർ ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.