കാലവർഷത്തിന്‍റെ വരവറിയിച്ച് തെക്കൻകേരളത്തിൽ പരക്കെ മഴ
കാലവർഷത്തിന്‍റെ വരവറിയിച്ച്  തെക്കൻകേരളത്തിൽ പരക്കെ മഴ
Monday, May 22, 2017 12:30 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വേ​​ന​​ലി​​ൽ വ​​രണ്ട സം​​സ്ഥാ​​ന​​ത്ത് കാ​​ല​​വ​​ർ​​ഷ​​ത്തി​​ന്‍റെ വ​​ര​​വ​​റി​​യി​​ച്ച് പ​​ര​​ക്കെ മ​​ഴ പെ​​യ്തു. തെ​​ക്ക​​ൻ കേ​​ര​​ള​​ത്തി​​ൽ പ്ര​​ത്യേ​​കി​​ച്ചും തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ അ​​തി​​ശ​​ക്ത​​മ​​ല്ലെ​​ങ്കി​​ലും പ​​ര​​ക്കെ മ​​ഴ പെ​​യ്തു. സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലും മ​​ഴ പെ​​യ്തി​​റ​​ങ്ങി.

മൂ​​ടി​​ക്കെ​​ട്ടി​​യ ആ​​കാ​​ശ​​വും ഇ​​ടി​​മു​​ഴ​​ക്ക​​വു​​മൊ​​ക്കെ​​യാ​​യി കാ​​ല​​വ​​ർ​​ഷ പ്ര​​തീ​​തി ത​​ന്നെ​​യാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ പെ​​യ്ത മ​​ഴ സൃ​​ഷ്ടി​​ച്ച​​ത്. എ​​ന്നാ​​ൽ, കാലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്ര​​ത്തി​​ന്‍റെ പ്ര​​വ​​ച​​ന​​മ​​നു​​സ​​രി​​ച്ച് കാ​​ല​​വ​​ർ​​ഷം എ​​ത്താ​​ൻ ഇ​​നി​​യും ദി​​വ​​സ​​ങ്ങ​​ൾ ബാ​​ക്കി​​യു​​ണ്ട്. സാ​​ധാ​​ര​​ണ​​യി​​ൽ നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി ഇ​​ക്കു​​റി കാ​​ല​​വ​​ർ​​ഷം മേയ് 30 നു ​​ത​​ന്നെ എ​​ത്തി​​ച്ചേ​​രു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം അ​​റി​​യി​​ച്ചി​​രു​​ന്ന​​ത്. കാ​​ല​​വ​​ർ​​ഷ സൂ​​ച​​ന​​ക​​ൾ ശ​​ക്ത​​മാ​​യി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ ഈ ​​ആ​​ഴ്ച ത​​ന്നെ കാ​​ല​​വ​​ർ​​ഷം എ​​ത്തി​​ച്ചേ​​രു​​മെ​​ന്നാണു പുതിയ പ്രവചനം.


ആ​​ൻ​​ഡ​​മാ​​ൻ നി​​ക്കോ​​ബാ​​ർ തീ​​ര​​ത്തെ​​ത്തി​​യ കാ​​ല​​വ​​ർ​​ഷ​​ക്കാ​​റ്റി​​ന്‍റെ പ്ര​​ഭാ​​വ​​ത്താ​​ൽ അ​​തി​​ശ​​ക്ത​​മാ​​യ മ​​ഴ​​യാ​​ണു പ്ര​​ദേ​​ശ​​ത്തു ല​​ഭി​​ക്കു​​ന്ന​​ത്. കേ​​ര​​ള തീ​​ര​​ത്തോ​​ട​​ടു​​ക്കു​​ന്ന കാ​​റ്റി​​ന് ശ​​ക്തി​​യാ​​ർ​​ജി​​ച്ചു ക​​ഴി​​ഞ്ഞു. ഇ​​തി​​ന്‍റെ പ്ര​​ഭാ​​വ​​ത്താ​​ലാ​​ണ് തെ​​ക്ക​​ൻ കേ​​ര​​ള​​ത്തി​​ൽ ഇ​​ന്ന​​ലെ പ​​ര​​ക്കെ മ​​ഴ ല​​ഭി​​ച്ച​​ത്.

തി​​രു​​വ​​ന​​ന്ത​​പു​​രം സി​​റ്റി, നെ​​ടു​​മ​​ങ്ങാ​​ട്, നെ​​യ്യാ​​റ്റി​​ൻ​​ക​​ര എന്നിവി ട​​ങ്ങ​​ളി​​ൽ ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണി ക്കൂറിൽ നേ​​രി​​യ തോ​​തി​​ൽ മ​​ഴ ല​​ഭി​​ച്ചു. കൊ​​ല്ലം പ​​ത്ത​​നം​​തി​​ട്ട, ഇ​​ടു​​ക്കി, കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ഒ​​രു മി​​ല്ലി​​മീ​​റ്റ​​ർ മു​​ത​​ൽ 17 മി​​ല്ലി​​മീ​​റ്റ​​ർ വ​​രെ മ​​ഴ രേ​​ഖ​​പ്പെ​​ടു​​ത്തി. വ​​യ​​നാ​​ട്, ക​​ണ്ണൂ​​ർ, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​ക​​ളി​​ലും നേ​​രി​​യ​​തോ​​തി​​ൽ മ​​ഴ ല​​ഭി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ വരെ ചില സ്ഥ​​ല​​ങ്ങ​​ളി​​ൽ ക​​ന​​ത്ത മ​​ഴ പെ​​യ്യു​​മെ​​ന്നു കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.