ര​ണ്ടു മ​ക്ക​ളെ കൊലപ്പെടുത്തിപിതാവ് ജീവനൊടുക്കി
ര​ണ്ടു മ​ക്ക​ളെ കൊലപ്പെടുത്തിപിതാവ് ജീവനൊടുക്കി
Sunday, May 21, 2017 12:55 PM IST
കൊ​​​ല്ലം: മ​​​ക്ക​​​ളെ ബ​​​ക്ക​​​റ്റി​​​ലെ വെ​​​ള്ള​​​ത്തി​​​ൽ മു​​​ക്കി​​​ക്കൊ​​​ന്ന​​ശേ​​​ഷം പി​​​താ​​​വ് വീ​​​ടി​​​നു​​​ള്ളി​​​ൽ തൂ​​​ങ്ങി മ​​​രി​​​ച്ചു. കാ​​​വ​​​നാ​​​ട് മീ​​​ന​​​ത്ത്ചേ​​​രി അ​​​ര​​​വി​​​ള -ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ അ​​​നി​​​മോ​​​ൻ(​​​അ​​​നി-40) ആ​​​ണ് മ​​​ക്ക​​​ളാ​​​യ ആ​​​ദ​​​ർ​​​ശ് (അ​​​ഞ്ച്), ദ​​​ർ​​​ശ​​​ൻ(​​​ര​​​ണ്ട്) എ​​​ന്നി​​​വ​​​രെ ബ​​​ക്ക​​​റ്റി​​​ലെ വെ​​​ള്ള​​​ത്തി​​​ൽ മു​​​ക്കികൊ​​​ന്ന ശേ​​​ഷം തൂ​​​ങ്ങി മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. അ​​​നി മു​​​മ്പ് മാ​​​ന​​​സി​​​ക അ​​​സ്വ​​​സ്ഥ്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​യി നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു.

അ​​​നി​​​യു​​​ടെ ഭാ​​​ര്യ ഡാ​​​ലി​​​യ അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ളു​​​മൊ​​​ത്ത് അ​​​ടു​​​ത്തു​​​ള്ള ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ കു​​​ർ​​​ബാ​​​ന​​​യ്ക്ക് പോ​​​യ​​​ സമയത്താ ണ് സംഭവം. സു​​​ഖ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ കു​​​ട്ടി​​​ക​​​ളെ​​​യും കൊ​​​ണ്ട് പി​​​രി​​​ഞ്ഞു​​​പോ​​​വു​​​ക​​​യാ​​​ണെ​​​ന്നു മാ​​​ത്രം എ​​​ഴു​​​തി​​​യ ഒ​​​രു കു​​​റി​​​പ്പ് അ​​​നി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​നു സ​​​മീ​​​പ​​​ത്തു​​​നി​​​ന്നും പോ​​​ലി​​​സ് ക​​​ണ്ടെ​​​ടു​​​ത്തു.

മൂ​​​ന്നു പേ​​​രു​​​ടെ​​​യും സം​​​സ്കാ​​​രം വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ അ​​​ര​​​വി​​​ള സെ​​​ന്‍റ് ജോ​​​ർ​​​ജ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തി.
അ​​​ര​​​വി​​​ള ഹോ​​​ളി​​​ഫാ​​​മി​​​ലി സ്കൂ​​​ളി​​​ലെ യു​​​കെ​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് മ​​​രി​​​ച്ച ആ​​​ദ​​​ർ​​​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.