ബീച്ചിൽ ഇറങ്ങുന്നതിനിടെ മൂ​​ന്ന​​ര വ​​യ​​സു​​കാ​​ര​​ൻ തി​​ര​​യി​​ൽ​​പ്പെ​​ട്ടു മ​​രി​​ച്ചു
Sunday, April 30, 2017 12:08 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശം​​ഖു​​മു​​ഖം ബീ​​ച്ചി​​ലി​​റ​​ങ്ങു​​ന്ന​​തി​​നി​​ടെ തി​​ര​​യി​​ൽ​​പ്പെ​​ട്ട മൂ​​ന്ന​​ര വ​​യ​​സു​​കാ​​ര​​ൻ മ​​രി​​ച്ചു. ക​​വ​​ടി​​യാ​​ർ കു​​റ​​വ​​ൻ​​കോ​​ണം ടിസി 4/ 1270 ആ​​രൂ​​ഢ​​ത്തി​​ൽ അ​​നി​​ൽ​​കു​​മാ​​റി​​ന്‍റെ​​യും ശ്രീ​​ല​​ക്ഷ്മി​​യു​​ടെ​​യും മ​​ക​​ൻ ഋ​​ഷി​​കേ​​ശാ​​ണു മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ രാ​​ത്രി 8.30നാ​​ണു സം​​ഭ​​വം. കു​​ടും​​ബ​​സ​​മേ​​തം ബീ​​ച്ചി​​ലെ​​ത്തി​​യ​​താ​​യി​​രു​​ന്നു അ​​നി​​ൽ​​കു​​മാ​​റും കു​​ടും​​ബ​​വും. ഋ​​ഷി​​കേ​​ശ് മു​​ത്ത​​ച്ഛ​​ന്‍റെ കൈ​​യിൽനിന്നു വ​​ഴു​​തി​​ കടലിൽ വീഴുകയാ യിരുന്നു. അല്​​പ​​സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ നൂ​​റു മീ​​റ്റ​​ർ അ​​ക​​ലെ കു​​ട്ടി തീ​​ര​​ത്ത​​ടി​​ഞ്ഞു.

ക​​ട​​ൽ​​തീ​​ര​​ത്തു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ ഉ​​ട​​ൻ കു​​ട്ടി​​യെ അ​​ടു​​ത്തു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും യാ​​ത്രാ​​മ​​ധ്യേ മ​​ര​​ണം സം​​ഭ​​വി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.