മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് കോടതിയോടുള്ള വെ​ല്ലു​വി​ളി: കു​മ്മ​നം
മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് കോടതിയോടുള്ള വെ​ല്ലു​വി​ളി: കു​മ്മ​നം
Sunday, April 30, 2017 12:08 PM IST
കാ​​​ല​​​ടി: സു​​​പ്രീം കോ​​​ട​​​തി വി​​​ധി ഉ​​​ട​​​ന്‍ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ട‌ു നീ​​​തി​​​ന്യാ​​​യ വ്യ​​​വ​​​സ്ഥ​​​യോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ന്‍.

ടി.​​​പി. സെ​​​ന്‍​കു​​​മാ​​​റി​​​ന്‍റെ ഡി​​​ജി​​​പി പ​​​ദ​​​വി പ​​​ര​​​മാ​​​വ​​​ധി വൈ​​​കി​​​പ്പി​​​ക്കു​​​ക എ​​​ന്ന ഉ​​​ദ്ദേ​​​ശ്യം മാ​​​ത്ര​​​മാ​​​ണ് ഇ​​​തി​​നു പി​​​ന്നി​​​ല്‍. വി​​​ധി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​പ​​​ക​​​രം അ​​​ത് എ​​​ങ്ങ​​​നെ മ​​​റി​​​ക​​​ട​​​ക്കാം എ​​​ന്നാ​​ണു സ​​​ര്‍​ക്കാ​​​ര്‍ നോ​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും മു​​​തി​​​ര്‍​ന്ന ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു പോ​​​ലും നീ​​​തി തേ​​​ടി അ​​​ല​​​യേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​ണു കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​ത്. മ​​​ല​​​യാ​​​ളി​​​ക​​​ള്‍​ക്ക് ഇ​​​ത്ര​​​യും അ​​​വ​​​മ​​​തി​​​പ്പ് ഉ​​​ണ്ടാ​​​ക്കി​​​യ വേ​​​റൊ​​​രു സ​​​ര്‍​ക്കാ​​​രും കേ​​​ര​​​ള​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. കൈ​​​യേ​​​റ്റ​​​ക്കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നു മ​​​ത​​​മേ​​​ല​​​ധ്യ​​​ക്ഷ​​​ന്‍​മാ​​​ര്‍ ത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടും അ​​​വ​​​രെ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് അ​​​വ​​​രു​​​ടെ പ​​​ദ​​​വി​​​യെ അ​​​വ​​​ഹേ​​​ളി​​​ക്കാ​​​നാ​​​ണ്. അ​​​തി​​​നാ​​​ല്‍ മ​​​ത​​​മേ​​​ല​​​ധ്യ​​​ക്ഷ​​​ന്‍​മാ​​​ര്‍ യോ​​​ഗ​​​ത്തി​​​ല്‍നി​​​ന്നു വി​​​ട്ടു​​​നി​​​ല്ക്ക​​​ണ​​​മെ​​​ന്നും കു​​​മ്മ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.