സാമൂഹ്യ സുരക്ഷാ കോ​ഡ് ത​ട്ടി​പ്പെ​ന്ന് ത​മ്പാ​ൻ തോ​മ​സ്
Saturday, April 29, 2017 12:24 PM IST
ക​​​ണ്ണൂ​​​ർ: തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സാ​​​മൂ​​​ഹ്യ​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന സോ​​​ഷ്യ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി കോ​​​ഡ് വെ​​​റും ത​​​ട്ടി​​​പ്പാ​​​ണെ​​​ന്ന് മു​​​ൻ എം.​​​പി. ത​​​മ്പാ​​​ൻ തോ​​​മ​​​സ്. സ്വ​​​ത​​​ന്ത്ര ഓ​​​ട്ടോ​​​റി​​​ക്ഷാ തൊ​​​ഴി​​​ലാ​​​ളി​​​യൂ​​​ണി​​​യ​​​ൻ (എ​​​സ്എ​​​ടി​​​യു) 14 ാം ജി​​​ല്ലാ സ​​​മ്മേ​​​ള​​​നം ക​​​ണ്ണൂ​​​ർ ജ​​​വ​​​ഹ​​​ർ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ൾ​​​ക്കു​​​മ്പോ​​ൾ മ​​​നോ​​​ഹ​​​ര​​​മാ​​യി തോ​​​ന്നാ​​​മെ​​​ങ്കി​​​ലും 178 പേ​​​ജു​​​ള്ള സോ​​​ഷ്യ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി കോ​​​ഡി​​​ൽ ആ​​​ദ്യ​​ഭാ​​​ഗ​​​ത്തു മാ​​​ത്ര​​​മാ​​​ണ് തൊ​​​ഴി​​​ലാ​​​ളി​​സ്നേ​​​ഹം കാ​​​ണാ​​​നു​​​ള്ള​​​ത്. പി​​​ന്നീ​​​ടു​​​ള്ള പേ​​​ജു​​​ക​​​ൾ നോ​​​ക്കി​​​യാ​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന വി​​​ഹി​​​ത​​​ത്തി​​​ൽ ഒ​​​രു​​ഭാ​​​ഗം മാ​​​ത്രം അ​​​വ​​​ർ​​​ക്കു തി​​​രി​​​ച്ചു​​ന​​​ല്കി ബാ​​​ക്കി വ​​​ൻ​​​കി​​​ട ക​​​മ്പ​​നി​​​ക​​​ളു​​​ടെ ഷെ​​​യ​​​റി​​​ലും മ​​​റ്റും നി​​​ക്ഷേ​​​പി​​​ച്ച് ഭാ​​​വി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ നേ​​​ട്ട​​​മു​​​ണ്ടാ​​​കും എ​​​ന്ന മോ​​​ഹ​​​ന വാ​​​ഗ്ദാ​​​നം ന​​​ല്കു​​​ക​​​യാ​​​ണെ​​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.