പോലീസിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ
Saturday, April 29, 2017 11:39 AM IST
മു​​ണ്ട​​ക്ക​​യം: മു​​ണ്ട​​ക്ക​​യ​​ത്തി​​നു​​സ​​മീ​​പം കു​​ഴി​​മാ​​വി​​ൽ പോ​​ലീ​​സി​​നു​​നേ​​രേ അ​​ക്ര​​മി​സം​​ഘം ക​​ത്തി വീ​​ശി. അ​​ക്ര​​മ​​ത്തി​​ൽ മു​​ണ്ട​​ക്ക​​യം എ​​സ്ഐ പ്ര​​സാ​​ദ് ഏ​​ബ്ര​​ഹാം വ​​ർ​​ഗീ​​സ്, ഡ്രൈ​​വ​​ർ വി​​പി​​ൻ ക​​രു​​ണാ​​ക​​ര​​ൻ എ​​ന്നി​​വ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. സം​​ഭ​​വ​​ത്തി​​ൽ നി​​ര​​വ​​ധി കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ൽ​​പ്പെ​​ട്ട കു​​ഴി​​മാ​​വ് നെ​​ല്ലി​​ക്കാ​​ന​​ത്ത് സു​​രേ​​ന്ദ്ര​​ൻ (ഇ​​ടു​​ക്കി സു​​രേ​​ന്ദ്ര​​ൻ, 55), കു​​ഴി​​മാ​​വ് പു​​ള്ളോ​​ലി​​ൽ അ​​നി​​ൽ​​കു​​മാ​​ർ (45) എ​​ന്നി​​വർ അറസ്റ്റിലായി.

പോ​​ലീ​​സ് പ​​റ​​യു​​ന്ന​​തി​​ങ്ങ​​നെ: കു​​ഴി​​മാ​​വ് ടൗ​​ണി​​ൽ ജോ​​യി​​യു​​ടെ മ​​ല​​ഞ്ച​​ര​​ക്കു ക​​ട​​യി​​ൽ എ​​ത്തി​​യ സം​​ഘം ക​​ട ത​​ല്ലി​​ത്ത​​ക​​ർ​​ക്കു​​ക​​യും ജോ​​യി​​യെ മ​​ർ​​ദി​​ക്കു​​ക​​യും​ചെ​​യ്തു. വി​​വ​​രം അ​​റി​​ഞ്ഞെ ത്തിയ പോ​​ലീ​​സ് ജോ​​യി​​യെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു. പോ​​ലീ​​സ് വീ​​ണ്ടും കു​​ഴി​​മാ​​വി​​ലെ​​ത്തി​​യെ​​ങ്കി​​ലും അ​​ക്ര​​മി​​ക​​ൾ മ​​ട​​ങ്ങി​​പ്പോ​​കാ​​ൻ ത​​യാ​​റാ​​യി​​ല്ല. ഇ​​തി​​നി​​ടെ അ​​നി​​ൽ​​കു​​മാ​​ർ കൈ​​വ​​ശ​​മു​​ണ്ടാ​​യി​​രു​​ന്ന ക​​ത്തി​​യെ​​ടു​​ത്തു പോ​​ലീ​​സി​​നു​​നേ​​രേ വീ​​ശി.

മ​​ൽ​​പി​​ടി​​ത്ത​​ത്തി​​ൽ എ​​സ്ഐക്കും ഡ്രൈ​​വ​​ർക്കും മു​​റി​​വേ​​റ്റു. ഇരുവരും ചികിത്സയി ലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.