റവ.ഡോ. ജോർജ് ഇടയാടിയിൽ ബംഗളൂരു ധർമാരാം റെക്‌ടർ
റവ.ഡോ. ജോർജ് ഇടയാടിയിൽ ബംഗളൂരു ധർമാരാം റെക്‌ടർ
Friday, April 28, 2017 2:25 PM IST
കോ​ട്ട​യം: ബം​ഗ​ളൂരു ധ​ർ​മാ​രാം വി​ദ്യാ​ക്ഷേ​ത്രം റെക് ടറാ​യി റ​വ.​ഡോ. ജോ​ർ​ജ് ഇ​ട​യാ​ടി​യി​ലി​നെ (56) സി​എം​ഐ സ​ഭാ പ്രി​യോ​ർ ജ​ന​റാ​ൾ റ​വ.​ഡോ. പോ​ൾ ആ​ച്ചാ​ണ്ടി നി​യ​മി​ച്ചു. സി​എം​ഐ സ​ഭ​യു​ടെ മേ​ജ​ർ സെ​മി​നാ​രി​യും ഉ​പ​രി​പ​ഠ​ന കേ​ന്ദ്ര​വു​മാ​യ ധ​ർ​മാ​രാ​മി​ന്‍റെ റെ​ക്്ട​റാ​ണ് ബാം​ഗ​ളൂ​ർ ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ചാ​ൻ​സി​ല​റും. ഇ​തി​നു പു​റ​മെ സി​എം​ഐ സ​ഭ​യു​ടെ ബം​ഗ​ളു​രു​വി​ലെ നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഇ​ട​വ​ക​ക​ളു​ടെ​യും ചു​മ​ത​ല​യും റെ​ക് ട​ർ​ക്കാ​ണ്.

മൂ​ന്നു വ​ർ​ഷ​മാ​യി സി​എം​ഐ കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ളാ​യി​രു​ന്ന റ​വ.​ഡോ. ജോ​ർ​ജ് ഇ​ട​യാ​ടി 1993 മു​ത​ൽ 99 വ​രെ കോ​ട്ട​യം ദ​ർ​ശ​ന ഡ​യ​റ​ക്്ട​ർ, 96-99 കാ​ല​ത്ത് പ്രൊ​വി​ൻ​സി​ന്‍റെ കോ​ർ​പ​റേ​റ്റ് സ്കൂ​ൾ​സ് മാ​നേ​ജ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. കോ​ട്ട​യം ദ​ർ​ശ​ന എ​ൻ​ട്ര​ൻ​സ് അ​ക്കാ​ഡ​മി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ​താ​ണ്. പി​ന്നീ​ട് റോ​മി​ലെ സെ​ന്‍റ് തോ​മ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ബൈ​ബി​ളി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി.


2006 മു​ത​ൽ ധ​ർ​മാ​രാ​മി​ൽ പ്ര​ഫ​സ​ർ, ബ​ർ​സാ​ർ, ധ​ർ​മാ​രാം ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ അ​ക്കാ​ദ​മി ഡ​യ​റ​ക്്ട​ർ, പ​ബ്ളി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്്ട​ർ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്പോ​ഴാ​ണ് 2014ൽ ​പ്രൊ​വി​ൻ​ഷ്യാ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. തീ​ക്കോ​യി ഇ​ട​യാ​ടി​യി​ൽ പ​രേ​ത​രാ​യ സ്ക​റി​യ-​മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ പു​ത്ര​നാ​ണ്. 1990ൽ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.