റേഷൻ വ്യാപാരി സമരം : ചർച്ച പരാജയം
Friday, April 28, 2017 2:25 PM IST
കോ​ട്ട​യം: സ​മ​ര​പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ​ദി​വ​സം വി​ളി​ച്ചു ചേ​ർ​ത്ത റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ വേ​ത​നം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ല്ല. ക​മ്മീ​ഷ​ൻ പു​തു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഒ​രു ഉ​റ​പ്പും ന​ല്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വേ​ത​നം ന​ല്ക​ണ​മെ​ങ്കി​ൽ 500 കോ​ടി ക​ണ്ടെ​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തെ അ​റി​യി​ച്ചു.


ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ മേ​യ് ഒ​ന്നു മു​ത​ൽ റേ​ഷ​ൻ​ക​ട​ക​ൾ അ​ട​ച്ചി​ട്ട് സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് ഓ​ൾ ഇ​ന്ത്യ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​റ​ഞ്ഞു. സ​മ​ര​സ​മി​തി യോ​ഗം 30നു ​തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ബേ​ബി​ച്ച​ൻ മു​ക്കാ​ട​ൻ, ടി.​ജെ. ജോ​സ​ഫ് കു​ഞ്ഞ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.