കോളജ് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു പണമിടപാട്
കോളജ് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു പണമിടപാട്
Thursday, April 27, 2017 1:51 PM IST
പാ​​​ലാ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ന്ന ആ​​​റാ​​​മ​​​ത് കം​​​പ്യൂ​​​ട്ട​​​ർ സൊ​​​സൈ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ ഇ​​​നാ​​​പ് (INAPP) ദേ​​​ശീ​​​യ പ്രോ​​​ജ​​​ക്ട് അ​​​വാ​​​ർ​​​ഡ് പാ​​​ലാ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ന്. കം​​​പ്യൂ​​​ട്ട​​​ർ സൊ​​​സൈ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ൻ-​​​അ​​​പ്പ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡും സം​​​യു​​​ക്ത​​​മാ​​​യി ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ലു​​​ള്ള മി​​​ക​​​ച്ച സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ർ പ്രോ​​​ജ​​​ക്‌​​​ട് ക​​​ണ്ടെ​​ത്താ​​നാ​​​യി​​രു​​ന്നു മ​​ത്സ​​രം.

നാ​​​ലു ഘ​​​ട്ട​​​ങ്ങ​​​ളാ​​​യി ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം നേ​​ടി​​യ​​ത് ആ​​​ന്ധ്ര​​​യി​​​ൽ​​നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. ര​​​ണ്ടാം സ്ഥാ​​​നം സെ​​​ന്‍റ് ജോ​​​സ​​​ഫ്സി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി.
ബി ​​​ടെ​​​ക് കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ലെ അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ അ​​​വീ​​​സ് ജോ​​​സ​​​ഫ്, ജെ​​​റി​​​ൻ തോ​​​മ​​​സ്, ഐ​​​ശ്വ​​​ര്യ സ​​​ന്പ​​​ത്ത്, അ​​​ഞ്ജ​​​ലി മാ​​​നു​​​വ​​​ൽ എ​​​ന്നി​​​വ​​​രാ​​​ണു കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി സ്മി​​​ത ജേ​​​ക്ക​​​ബി​​​ന്‍റെ​​​യും അ​​​സി. പ്ര​​​ഫ​​​സ​​​ർ എ​​​സ്. സ​​​ർ​​​ജു​​​വി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 25,000 രൂ​​​പ​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മ​​​ട​​​ങ്ങു​​​ന്ന ഈ ​​​തി​​​ള​​​ക്ക​​​മാ​​​ർ​​​ന്ന വി​​​ജ​​​യം നേ​​​ടി​​​യ​​​ത്.


‘’കാ​​​ന്പ​​​സ്-​​​ഈ​​​വാ​​​ല​​​റ്റ്’’ എ​​​ന്നു നാ​​​മ​​​ധേ​​​യം ചെ​​​യ്തേ​​​ക്കാ​​​വു​​​ന്ന ഈ ​​​പ്രോ​​ജ​​​ക്ട്, കാ​​​ന്പ​​​സി​​​ലെ എ​​​ല്ലാ​​വി​​​ധ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ളെ​​​യും ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക് വാ​​​ല​​​റ്റ് അ​​​പ്ലി​​​ക്കേ​​​ഷ​​​നാ​​​ണ്.

നി​​​ല​​​വി​​​ലു​​​ള്ള കോ​​​ള​​​ജ് തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ത​​​ന്നെ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​ ചെ​​​ല​​​വു കു​​​റ​​​ഞ്ഞ രീ​​​തി​​​യി​​​ലാ​​​ണ് ഇ​​​തു വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഓ​​​ഫീ​​​സ്, കാ​​​ന്‍റീ​​​ൻ തു​​​ട​​​ങ്ങി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​കാ​​​വു​​​ന്ന തി​​​ര​​​ക്കൊ​​​ഴി​​​വാ​​​ക്കാ​​​നും ക​​​ണ​​​ക്കി​​​ട​​​പാ​​​ടു​​​ക​​​ളി​​​ലെ പാ​​​ക​​​പ്പി​​​ഴ​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​നും ഇ​​തു സ​​ഹാ​​യി​​ക്കും. കോ​​​ള​​​ജ് തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡു​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പ​​​ണ​​​മി​​​ട​​​പാ​​​ടി​​​നു കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി ഒ​​​രു ഉ​​​ത്പ​​​ന്ന​​​മെ​​​ന്ന നി​​​ല​​​യി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണ് ഈ ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.